+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുസ്ലിം മത വിശ്വാസികളായ പോലീസുകാർക്ക് താടി വളർത്തുന്നതിന് അനുമതി

ന്യൂയോർക്ക്:മുസ്ലിം മത വിശ്വാസികളായ പോലീസുകാർക്ക് താടിവളർത്തുന്നതിന് ന്യുയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് അനുമതി നൽകി. ഒരു മില്ലി മീറ്റർ കൂടുതൽ താടി വളർത്തി എന്ന കുറ്റത്തിന് ന്യുയോർക്ക് സിറ്റി
മുസ്ലിം മത വിശ്വാസികളായ പോലീസുകാർക്ക് താടി വളർത്തുന്നതിന് അനുമതി
ന്യൂയോർക്ക്:മുസ്ലിം മത വിശ്വാസികളായ പോലീസുകാർക്ക് താടിവളർത്തുന്നതിന് ന്യുയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് അനുമതി നൽകി. ഒരു മില്ലി മീറ്റർ കൂടുതൽ താടി വളർത്തി എന്ന കുറ്റത്തിന് ന്യുയോർക്ക് സിറ്റി സിവിൽ റൈറ്റ്സ് ലംഘനം നടത്തി എന്നാരോപിച്ചു മസൂദ് സയ്യദ് എന്ന പോലീസ് ഓഫീസറെ ജോലിയിൽ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. ഇദ്ദേഹം ഫയൽ ചെയ്ത ലൊ സ്യൂട്ടിേ·ലാണ് ഇതുസംബന്ധിച്ചു ധാരണയായത്. 2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയൽ ചെയ്തത്.

നൊ ബിയേർഡ് എന്ന റൂൾ മത വിശ്വാസത്തിന്‍റെ പേരിൽ ഒഴിവാക്കി കിട്ടുന്നതിന് മൻഹാട്ടൻ ഫെഡറൽ കോടതിയിലാണ് കേസ് വിചാരണയ്ക്കെടുത്തത്. കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്നു മസൂദിന്‍റെ സസ്പെൻഷൻ പിൻവലിച്ചു ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. പുതിയ നയം അനുസരിച്ചു മതവിശ്വാസത്തിനു വിധേയമായി ഒന്നര ഇഞ്ചുവരെ താടി നീട്ടി വളർത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.

ന്യുയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ടർബൻ ധരിക്കുന്നതിനുള്ള അനുമതി സിക്ക് പോലീസിനും ഇതിനു മുന്പ് അനുമതി നൽകിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ