ബർമിംഗ്ഹാം : സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്വൻഷൻ ശനിയാഴ്ച ബർമിംഗ്ഹാം ബഥേൽ സെന്ററിൽ നടക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസിന്റെ (സെഹിയോൻ യൂറോപ്പ് )നേതൃത്വത്തിൽ നടത്തപ്പെടുന്ന കണ്‍വൻഷനിൽ ഇത്തവണ മുതൽ മലയാളം സീറോ മലബാർ റീത്തിലും ലാറ്റിൻ ഇംഗ്ലീഷിലും പ്രത്യേകമായി വി. കുർബാന ഉണ്ടായിരിക്കും .
എറെ അനുഗ്രഹദായകമായിത്തീർന്ന എബ്ലൈസ് 2018 മ്യൂസിക്കൽ കണ്‍സേർട്ടിന്റെ പ്രചോദനത്തിൽ കൂടുതൽ ആത്മീയ നവോേ·ഷത്തോടെ കടന്നുവരുന്ന കുട്ടികൾക്ക് ആയിരക്കണക്കിന് കുട്ടികളെ നേരിന്റെ പാതയിൽ കൈപിടിച്ചു നടത്തിയ കോട്ടയം ക്രിസ്ത്യൻ ധ്യാനകേന്ദ്രത്തിലെ ബ്രദർ സന്തോഷ് ടി യുടെ സാന്നിധ്യം ഇത്തവണ അനുഗ്രഹമാകും. സെഹിയോൻ യൂറോപ്പിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഷൈജു നടുവത്താനി, കാനൻ ബ്രയാൻ എന്നിവരും ശുശ്രൂഷകൾ നയിക്കും .
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കണ്‍വൻഷൻതന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.
ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുന്പസാരിക്കുന്നതിനും, സ്പിരിച്വൽ ഷെയറിംങിനും കണ്‍വെൻഷനിൽ സൗകര്യമുണ്ടായിരിക്കും .
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ കണ്വൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്വൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കണ്‍വൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ വെള്ളിയാഴ്ച ബർമിംഗ്ഹാമിൽ നടന്നു.
കണ്‍വൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും വീണ്ടും ബർമിങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി 07878149670.
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239
റിപ്പോർട്ട്: ബാബു ജോസഫ്
സ്വർഗീയ ആരവങ്ങൾക്ക് കാതോർത്ത് വീണ്ടും ബഥേൽ; മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി.കുർബാന
10:49 PM Jan 12, 2018 | Deepika.com