ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ക്രിസ്മസ് പുതുവത്സര കൂട്ടായ്മയും, സംഘടനയുടെ 2018ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജനുവരി ഏഴിനു ഞായറാഴ്ച മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ വച്ചു പ്രൗഢഗംഭീരമായ ചടങ്ങിൽ കൊണ്ടാടി. വൈസ് പ്രസിഡന്റ് ചെറിയാൻ കോശി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.
പ്രസിഡന്റ് അനു സ്കറിയ സ്വാഗത പ്രസംഗം നിർവഹിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങളും ശൈലികളും വിവരിക്കുകയും ചെയ്തു. സംഘടനയുടെ ശക്തി എന്നു പറയുന്നത് അതിൽ പ്രവർത്തിക്കുന്നവരുടെ ഒറ്റെക്കെട്ടായുള്ള കൂട്ടായ്മയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശിഷ്ടാതിഥിയും സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരിയുമായ റവ.ഫാ. അബു വർഗീസ് പീറ്റർ സന്ദേശം നൽകി. ജ്ഞാനവും വിജ്ഞാനവും കൂടാതെ എല്ലാ മനുഷ്യരിലുമുള്ള ഒന്നാണ് സജ്ഞാനം. മനുഷ്യരിലുള്ള ആത്മചൈതന്യത്തെ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുവാൻ മനുഷ്യരായ നമ്മൾ ബദ്ധ്യസ്ഥരാണ്. സ്വയമായും സമൂഹമായും അതിൽ താത്പര്യം ഉളവാക്കി മാതൃകയായി മാറണമെന്നു അബു അച്ചൻ സന്ദേശത്തിലൂടെ ഉത്ബോധിപ്പിച്ചു. ഏവരുടേയും സാന്നിധ്യത്തിൽ അബു അച്ചൻ നിലവിളക്ക് തെളിയിച്ച് 2018ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഫോമ മിഡ് അറ്റ്ലാന്റിക് റീജണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയ ആശംസ അറിയിക്കുകയും ഫോമ കേരളത്തിലെ പത്ത് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സാന്പത്തിക സഹായം നൽകുന്ന പദ്ധതിയെക്കുറിച്ചും ആധുനിക കേരളം നഴ്സുമാരുടെ സേവനമൂല്യത്തെയാണ് ആശ്രയിക്കുന്നതെന്ന വസ്തുതയെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കുകയും ചെയ്തു.
പ്രോഗ്രാം കോർഡിനേറ്റർ ടോം തോമസ് (ആർട്സ് കണ്വീനർ) കൾച്ചറൽ പ്രോഗ്രാമുകൾക്കു നേതൃത്വം നൽകി. കലാപരമായ കഴിവുകളെ അമേരിക്കൻ സമൂഹത്തിനു മുന്നിൽ മികവു തെളിയിച്ച ഗായകരായ ജയ്സണ് ഫിലിപ്പ്, പ്രമോദ് പരമേശ്വരൻ, റേച്ചൽ ഉമ്മൻ, ശില്പാ റോയ്, സോയ നായർ, മെലീസ തോമസ് എന്നിവർക്കു പുറമെ വന്നു ചേർന്ന മുഴുവൻ ആസ്വാദകവൃന്ദങ്ങളെയും ചിരിയുടെ പുത്തൻ രാവാക്കി മാറ്റിയ സുരാജ് ദിനമണിയുടെ മിമിക്രിയും അരങ്ങേറി. ചടങ്ങിൽ സംബന്ധിച്ച ഏവർക്കും ജനറൽ സെക്രട്ടറി തോമസ് ചാണ്ടി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറർ) 203 482 9123, സന്തോഷ് ഏബ്രഹാം (പി.ആർ.ഒ) 215 605 6914.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം