ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്ലാന്‍ഡ് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ പതിനെട്ടാമത് ഐക്യ ക്രിസ്മസ് ആഘോഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം നാലിന് സഫേണിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടത്തപ്പെട്ടു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ചു ഗായകസംഘങ്ങളും ഇടവകജനങ്ങളും കമ്മിറ്റിയംഗങ്ങളും പട്ടക്കാരും, അഭി. തിരുമേനിയും മുഖ്യകവാടത്തിലൂടെ ദേവാലയത്തിൽ പ്രവേശിച്ചതോടുകൂടി ആഘോഷങ്ങൾക്കു തുടക്കമായി. തുടർന്നു നടന്ന ആരാധനയ്ക്ക് അഭി. തിരുമേനിയും പട്ടക്കാരും നേതൃത്വം നൽകി.
റോക്ലാന്‍ഡ് കൗണ്ടിയിലുള്ള ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ച്, ബഥനി മാർത്തോമ്മാ ചർച്ച്, സെന്റ് ജോണ്‍സ് ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ക്നാനായ കാതലിക് ചർച്ച്, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, സെന്റ് ജയിംസ് മാർത്തോമ്മാ ചർച്ച്, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എന്നിവരുടെ വേദവായനയും, ഗാനശുശ്രൂഷയും കൂടാതെ ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള മുപ്പതംഗ സംയുക്ത ഗായകസംഘവും ആഘോഷത്തിൽ ശ്രുതിമധുരങ്ങളായ ഗാനങ്ങളാലപിച്ചു. സെന്റ് ജയിംസ് ഇടവക യുവജനങ്ങൾ അവതരിപ്പിച്ച വാദ്യസംഗീതം ആഘോങ്ങൾക്കു മാറ്റുകൂട്ടി.
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളവോസ് മെത്രാപ്പോലീത്താ ക്രിസ്മസ് സന്ദേശം നൽകി. വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ച്സ് സെൻട്രൽ കമ്മിറ്റിയംഗവും ചർച്ച് വേൾഡ് സർവീസ് ബോർഡ് മെന്പറുമായ അഭി. തിരുമേനിയെ സമ്മേളനത്തിൽ ആശംസിച്ചു. റവ. ഫാ. ഡോ. രാജു വർഗീസ് അഭി. തിരുമേനിയെ ആശംസകളറിയിച്ചു. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ കുട്ടികൾ അവതിരിപ്പിച്ച ജനനപെരുന്നാളിന്റെ ദൃശ്യാവിഷ്കരണം ആഘോഷങ്ങളിലെ മുഖ്യഘടകമായിരുന്നു.
ക്രിസ്മസ് ആഘോഷത്തിലെ സ്തോത്രകാഴ്ചയിൽ നിന്നും ലഭിച്ച തുക ഹാർവി, ഇർമ കൊടുങ്കാറ്റുകളിൽ ദുരിതമനുഭവിക്കുന്നവരുടെ ജീവകാരുണ്യപ്രവർത്തനത്തിനു വിനിയോഗിക്കുന്നതിനായി ചർച്ച് വേൾഡ് സർവസീനു സമ്മേളനത്തിൽ വച്ചു സംഭാവനയായി നൽകി. ജോയിന്റ് കൗണ്‍സിൽ പ്രസിഡന്റ് റവ. സജു ബി. ജോണ്‍ ആമുഖപ്രഭാഷണം നടത്തി. കഴിഞ്ഞ 18 വർഷങ്ങളായി സംയുക്ത ഗായകസംഘത്തിനു ഗാനപരിശീലനം നൽകുകയും നിയന്ത്രിക്കുകുയും ചെയ്യുന്ന ജേക്കബ് ജോർജിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
സെക്രട്ടറി ജിജി റ്റോം സ്വാഗതവും ട്രഷറർ സജി എം. പോത്തൻ നന്ദിയും രേഖപ്പെടുത്തി. റവ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പായുടെ സമാപന പ്രാർത്ഥനയോടെയും ആശീർവാദത്തോടും ചടങ്ങുകൾ സമാപിച്ചു. മറ്റു വൈദികരായ റവ. മാത്യു ബേബി, റവ. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ഫാ. തോമസ് മാത്യു, ഫാ. ജോസഫ് മാത്യു അടോപ്പിള്ളിൽ എന്നിവരും സാന്നിധ്യം നൽകി സഹായിച്ചു.
കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി ജോയിന്റ് കൗണ്‍സിൽ ഓഫ് ചർച്ച്സ്, റോക്ലാൻഡ് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങൾക്ക് ക്രിസ്തീയ കൂട്ടായ്മയും പരസ്പര സഹകരണവും നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. റവ. സജു ബി. ജോണ്‍(പ്രസിഡന്റ്).റവ. ഫാ.മാത്യു തോമസ്(വൈസ് പ്രസിഡന്റ്), സജി പോത്തൻ(ട്രഷറർ), ബാബു മത്തായി(ജോയിന്റ് ട്രഷറർ), ബാബു മാത്യ, ജീമോൻ വർഗീസ്, രാജൻ മാത്യു എന്നിവർ കോർഡിനേറ്റ·ാരുമായി, വിവിധ ഇടവകകളിലെ പട്ടക്കാരും കമ്മിറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ആഘോഷങ്ങൾക്കു വേണ്ട നേതൃത്വം നൽകിയത്.
റിപ്പോർട്ട്: ജോർജ് തുന്പയിൽ