ന​ടി മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലെ ഫ്ളാ​റ്റി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു

10:37 PM Jan 11, 2018 | Deepika.com
പാ​രീ​സ്: ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഒഴിപ്പിച്ചു. പ്ര​തി​മാ​സം ആ​റാ​യി​രം യൂ​റോ വാ​ട​ക വ​രു​ന്ന ഫ്ളാ​റ്റി​ലാ​ണ് മ​ല്ലി​ക താ​മ​സി​ച്ചി​രു​ന്ന​ത്. വാ​ട​ക അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ചു ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വ് സ​ന്പാ​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ല്ലി​ക​യും ഫ്ര​ഞ്ചു​കാ​ര​നാ​യ ഭ​ർ​ത്താ​വ് സി​റി​ൽ ഓ​ക്സ​ൻ​ഫാ​ൻ​സു​മാ​ണ് ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. വാ​ട​ക​യി​ന​ത്തി​ൽ ഇ​വ​ർ 78,787 യൂ​റോ​യാ​ണ് കു​ടി​ശി​ക വ​രു​ത്തി​യി​രു​ന്ന​ത്. കു​ടി​ശി​ക ഈ​ടാ​ക്കാ​ൻ ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. 2017 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഇ​വ​ർ ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. ഇ​ത്ര​യും കാ​ലം ആ​കെ ന​ൽ​കി​യ​ത് 2715 യൂ​റോ​യാ​ണെ​ന്ന് ഉ​ട​മ പ​റ​യു​ന്നു.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണ​മാ​ണ് വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന് ഇ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മ​ല്ലി​ക​യ്ക്ക് സ്ഥി​ര ജോ​ലി​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ