ബെർലിൻ: പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു മാസമായിട്ടും സർക്കാർ രൂപീകരണം സാധ്യമാകാത്തത് ജർമനിയെ ഭരണ പ്രതിസന്ധിയിലേക്ക് നയിച്ചു തുടങ്ങുന്നു. സാന്പത്തിക രംഗത്ത് ഇതുവരെ കാര്യമായ പ്രതാഘാതങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മറ്റു പല രംഗങ്ങളിലും ഇതിന്റെ ആദ്യ സൂചനകൾ ലഭ്യമായിത്തുടങ്ങി.
ഇപ്പോഴത്തെ അവസ്ഥയിൽ, പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ അടുത്ത ബജറ്റ് അവതരിപ്പിച്ചു പാസാക്കുക എന്ന വെല്ലുവിളിയുണ്ട് ചാൻസലർ അംഗല മെർക്കലിനു മുന്നിൽ. സ്പോർട്സിനു കൂടുതൽ തുക അനുവദിക്കും എന്നതടക്കം കഴിഞ്ഞ ബജറ്റിൽ വാഗ്ദാനം ചെയ്യപ്പെട്ട പലതും ഇനിയും നടപ്പായിട്ടില്ല.
പോലീസ് സേനയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന വാഗ്ദാനവും ഇതുപോലെ തന്നെ. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുള്ള വൻ പദ്ധതികളുടെ കാര്യത്തിൽ നിലവിലുള്ള കാവൽ മന്ത്രിസഭയ്ക്ക് നിർണായക തീരുമാനങ്ങളെടുക്കാൻ കഴിയില്ല. യൂറോപ്യൻ യൂണിയനെയും ഇതു ബാധിച്ചു തുടങ്ങിയിരിക്കുന്നു. സൈനിക വിന്യാസങ്ങൾ സംബന്ധിച്ച തീരുമാനങ്ങളുടെ അവസ്ഥയും ഇതുതന്നെ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഭരണ പ്രതിസന്ധി ജർമനിയെ ബാധിച്ചു തുടങ്ങി
10:33 PM Jan 11, 2018 | Deepika.com