റിയാദ്: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സൗദി അറേബ്യ (കിയോസ്)യുടെ ആഭിമുഖ്യത്തിൽ റിയാദ് വില്ലാസ് വിന്നേർസ് പ്രൈസ് മണിക്കും, സബീക്ക് സ്പോർട്സ് വിന്നേർസ് ട്രോഫിക്കും കളത്തിൽ ഗ്രൂപ്പ് റണ്ണേർസ് പ്രൈസ് മണിക്കും ഫോണ്‍ ഹൗസ് റണ്ണേർസ് ട്രോഫിക്കും വേണ്ടി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണി മുതൽ റിയാദ് ഓൾഡ് ഖർജ് റോഡിലെ ഇസ്ക്കാൻ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ റിയാദിലെ പ്രമുഖരായ 8 ടീമുകളെ ഉൾപ്പെടുത്തി നടത്തപ്പെടുന്നു. ഉച്ചക്ക് മൂന്നിന് ചെയർമാൻ സൂരജ് എൻ കെ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഹഫർസ്റ്റോം ഹഫർ അൽ ബതീനും എആർജി മെറ്റൽസ് സുലൈ എഫ്സിയും ഏറ്റുമുട്ടും. മത്സരത്തോടനുബന്ധിച്ചു നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈൻ വോട്ടിങ്ങിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് നവാസ് കണ്ണൂർ (0504968423), അനിൽ ചിറക്കൽ (0501234191), ഷൈജു പച്ച (559374233) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ