+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​വി. ഇ​ട്ട​ൻ പി​ള്ള നി​ര്യാ​ത​നാ​യി

മൂ​വാ​റ്റു​പു​ഴ: ഫൊ​ക്കാ​ന എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ഇ​ട്ട​ന്‍റെ പി​താ​വും പ​ഴ​യ കാ​ല​ത്തെ പ്ര​മു​ഖ ഗ​വ​ണ്‍​മ​ന്‍റ് കോ​ണ്‍​ട്ര​ക്ട​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സ​ഭാ നേ​താ​വു​മാ​യ പി.​
പി.​വി. ഇ​ട്ട​ൻ പി​ള്ള നി​ര്യാ​ത​നാ​യി
മൂ​വാ​റ്റു​പു​ഴ: ഫൊ​ക്കാ​ന എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ഇ​ട്ട​ന്‍റെ പി​താ​വും പ​ഴ​യ കാ​ല​ത്തെ പ്ര​മു​ഖ ഗ​വ​ണ്‍​മ​ന്‍റ് കോ​ണ്‍​ട്ര​ക്ട​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സ​ഭാ നേ​താ​വു​മാ​യ പി.​വി. ഇ​ട്ട​ൻ പി​ള്ള (പാ​ടി​യേ​ട​ത്ത് വ​ർ​ഗീ​സ് ഇ​ട്ട​ൻ പി​ള്ള-97) ഉൗ​ര​മ​ന​യി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം 14 ഞാ​യ​റാ​ഴ്ച ര​ണ്ടി​ന് സെ​ന്‍റ് ജോ​ർ​ജ് താ​ബോ​ർ ച​ർ​ച്ചി​ൽ.

കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര മെ​ഡി​ക്ക​ൽ കോ​ള​ജ്, സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് എ​ന്നി​വ​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ഉൗ​ര​മ​ന സെ​ന്‍റ് ജോ​ർ​ജ് താ​ബോ​ർ ച​ർ​ച്ചി​ന്‍റെ സ്ഥാ​പ​ക​നാ​ണ്. ദീ​ർ​ഘ​കാ​ലം പ​ള്ളി ട്ര​സ്റ്റി ആ​യും ഭ​ദാ​സ​ന ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഭാര്യ: പാ​ന്പാ​ക്കു​ട ക​ല്ലി​ടി​ക്കി​ൽ കു​ടും​ബാം​ഗ​മാ​യി​രു​ന്ന പരേതയായ ഏ​ലി​യാ​മ്മ . അ​ഞ്ചു മ​ക്ക​ളും ന്യു​യോ​ർ​ക്ക് വെ​സ്റ്റ്ചെ​സ്റ്റ​റി​ലാ​ണ് താ​മ​സം. മേ​രി ഈ​പ്പ​ൻ, ഷെ​വ. ജോ​ർ​ജ് ഇ​ട്ട​ൻ, ജെ​യ്ം​സ് ഇ​ട്ട​ൻ, ഫൊ​ക്കാ​ന എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ഇ​ട്ട​ൻ, ഡെ​യ്സി പോ​ൾ എ​ന്നി​വ​ർ. മ​രു​മ​ക്ക​ൾ: വെ​രി റ​വ. ഈ​പ്പ​ൻ ഈ​ഴ​മാ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, മേ​രി ജോ​ർ​ജ്, സെ​ലി​നാ​മ്മ ജെ​യിം​സ്, ജ​സി ഇ​ട്ട​ൻ, എ​ബി പോ​ൾ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ