അരിസോണ: അമേരിക്കയിലെ അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഫീനിക്സിലെ ഇൻഡോ അമേരിക്കൻ സ്റ്റേഡിയത്തിൽ കൊണ്ടാടി.
ഫിനിക്സ് സിറ്റി കൗണ്‍സിൽ വുമണും മേയർ കാനടി കാന്റിഡേറ്റുമായ കോർ ഗയീഗോ ഈ വർഷത്തെ പരിപാടികളുടെ മുഖ്യാതിഥിയായിരുന്നു. ഫീനിക്സ് സെന്റ് പീറ്റേഴ്സ് ജാക്കോബേറ്റ് പള്ളിയിലെ ഫാ. സജി മാർക്കോസ് ക്രിസ്മസ് സന്ദേശം കൈമാറി. ഗീതാ രാജയും ശിൽപ പൌളിയും പരിപാടികളുടെ മുഖ്യ അവതാരകരായിരുന്നു. ഈശ്വരപ്രാത്ഥാനയോടെ തുടങ്ങിയ പരിപാടികൾ സാന്താക്ലോസിന്റെ ക്രിസ്മസ് നവവൽസര സന്ദേശത്തോടെ അവസാനിച്ചു.
വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റേകി. മാർഗ്ഗംകളി, കിസ്മസ് കരോൾ കോമഡി സ്കിറ്റ് തുടങ്ങി നിരവധി പരിപാടികൾ ആഘോഷങ്ങൾക്ക് ചാരുതയേറി. ശ്രീകുമാർ നന്പ്യാറിന്റെയും ബിനു തങ്കച്ചന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ക്രിസ്മസ് സദ്യ വളരെ വിഭവസമൃദ്ധമായിരുന്നു. പരിപാടികളുമായി സഹകരിച്ച അരിസോണ മലയാളി അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും അരിസോണ മലയാളി അസോസിയേഷൻ കമ്മറ്റി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: മോഹനൻ പി.പി.