ടൊറോന്റോ: കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. എറ്റോബികോക്ക് സിവിക്ക് സെന്ററിൽ ജനുവരി 27 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് ശിൽപ്പശാല.
പ്രശസ്ത ഇന്റർനാഷണൽ കരിയർ കോച്ചായ ഗബ്രിയേലാ കാസിനോനു, കാനഡയിൽ ജോലി സന്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും ഈ ശില്പശാലയിലൂടെ നൽകുന്നതാണ്.
ഓണ്‍ലൈൻ ചതിക്കുഴികളെക്കുറിച്ചും സൈബർ സെക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവൽക്കരണക്ലാസ് സൈബർ ഗുരു എന്ന് അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്യം അയ്യരുടെ നേതൃത്വത്തിൽ നടക്കും . കാനഡയിലെ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങൾ, അവരുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ , അവർ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോൻ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നത് .
കാനഡായിൽ കുടിയേറി വിവിധ മേഖലകളിൽ ജീവിത വിജയം നേടിയ ആളുകളുമായി സംവാദിക്കാനും നെറ്റ്വർക്കിംഗ് നടത്താനും ഈ ശിൽപ്പശാലയിൽ സൗകര്യമൊരുക്കുന്നുണ്ടെന്ന് ശില്പശാലയ്ക്ക് ചുക്കാൻ പിടിക്കുന്ന മാനേജിംഗ് ഡയറക്ടർ മേരി അശോക് അറിയിച്ചു.
കാനഡയിലെ ഇമ്മിഗ്രേഷൻ സിറ്റിസണ്‍ഷിപ്പ് മന്ത്രാലയത്തിന്റെ സഹായ സഹകരണത്തോടെ ഡാൻസിംഗ് ഡാംസൽസാണ് ഈ സൗജന്യ ശിൽപ്പശാലക്ക് നേതൃത്വം നൽകുന്നത്. കലാസാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ് ഡാൻസിംഗ് ഡാംസൽസ് .
ശിൽപ്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.ddshows.com എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ബസ്, ട്രെയിൻ ടിക്കറ്റുകളും, ഭക്ഷണവും ശില്പശാലക്കു വേണ്ട സാധനസാമഗ്രികളും സൗജന്യമായി ലഭിക്കും. ശില്പശാലയുടെ സമാപനസമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മാർച്ചു 3ന് ടൊറോന്േറാ സിറ്റി ഹാളിൽ നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേ സെലിബ്രേഷന്റെ കിക്ക് ഓഫും നടത്തുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് : വിഷ്ണു : 416 890 9947, സലോമി :416 420 7803 , ബാലാജി : 647 675 5432, യുവറാണി : 647 632 9301, തമിഴ് സെൽവൻ : 905 783 3468 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട് : ജെയ്സണ്‍ മാത്യു