+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, ആറു അമേരിക്കൻ മലയാളികൾ ഇടംനേടി

തിരുവനന്തപുരം: ജനുവരി 12,13 തീയതികളിൽ തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ചു നടക്കുന്ന ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. അമേരിക്കയിൽ നിന്നു അറു മലയാളികളാണ് അന്തിമ ലിസ
ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, ആറു അമേരിക്കൻ മലയാളികൾ ഇടംനേടി
തിരുവനന്തപുരം: ജനുവരി 12,13 തീയതികളിൽ തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ചു നടക്കുന്ന ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. അമേരിക്കയിൽ നിന്നു അറു മലയാളികളാണ് അന്തിമ ലിസ്റ്റിൽ ഇടം നേടിയത്.

ഡോ. എം.വി. പിള്ള, ഡോ. എം. അനിരുദ്ധൻ, സുനിൽ തൈമറ്റം, ജോസ് കാനാട്ട്, സതീശൻ നായർ, ഇ.എം. സ്റ്റീഫൻ എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംനേടിയത്.

141 നിയമസഭാംഗങ്ങളും, 33 പാർലമെന്‍റ് അംഗങ്ങളും, 99 വിദേശ മലയാളികളും, 42 ഇന്ത്യയിൽ നിന്നു കേരളത്തിനു വെളിയിലുള്ളവരും, പ്രമുഖരായ 30 വ്യവസായികളും, ആറു തിരിച്ചെത്തിയ പ്രവാസി മലയാളികളും ഉൾപ്പടെ 351 പേർ അടങ്ങുന്നതാണ് ലോക കേരള സഭ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം