ഫഹാഹീൽ: ജനസേവന ജീവകാരുണ്യ മേഖലയിൽ നിശബ്ദ പ്രവർത്തനങ്ങളിലൂടെ നൂറു കണക്കിന് അശരണർക്ക് ആശ്വാസമേകിയ സാമൂഹിക പ്രവർത്തകരെ വെൽഫെയർ കേരള കുവൈത്ത് ആദരിച്ചത് വേറിട്ട കാഴ്ചയായി. പരസഹായത്തിനു ആരോരുമില്ലാതെ കുവൈത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ദിനചര്യയെന്നോണം സന്ദർശിക്കുകയും അവർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഏഴു പേരെയാണ് വികാര നിർഭരമായ ചടങ്ങിൽ ആദരിക്കപ്പെട്ടത്.
സാമൂഹ്യപ്രവർത്തകരായ സലിം കൊമ്മേരി, സി.എച്ച് സന്തോഷ്കുമാർ, മധു വിജയൻ, നീത ഷൈജു, പുഷ്പ സാജൻ, അജിത്കുമാർ, ഷംസീർ ഉമ്മർ എന്നിവർക്ക് നൽകിയ ആദരം പ്രാർത്ഥനകളോടെയാണ് സദസ് എതിരേറ്റത്. നിനച്ചിരിക്കാതെ വരുന്ന അസുഖങ്ങളും അപകടങ്ങളും മൂലം മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ദിവസങ്ങളോളം ആശുപത്രികളുടെ നാലു ചുമരുകൾക്കുള്ളിൽ കഴിയാൻ വിധിക്കപ്പെടുന്നത് . അപകടം സംഭവിച്ചു മാസങ്ങളോളം അദാൻ ആശുപത്രിയിൽ കഴിഞ്ഞ തൃശൂർ സ്വദേശിയെ കുറിച്ചുള്ള വിവരം വാട്സപ്പിലൂടെ പ്രചരിച്ചപ്പോഴാണ് പുറംലോകം അറിയുന്നത്.
സഹായമഭ്യർത്തിച്ചു വാട്സപ്പ് സന്ദേശം അയച്ച അദാൻ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്ന നീതയും പുഷ്പയും ആദരം ഏറ്റുവാങ്ങിയവരിലുണ്ട്. പിന്നീട് നിരവധി പേർ ജയേഷിനെ സഹായിക്കാൻ രംഗത്ത് വരുകയും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ അദ്ദേഹത്തെ നാട്ടിലയക്കാനും സാധിച്ചു. നിരവധി പ്രവാസികൾക്കായി നിശബ്ദ സേവനം നടത്തുന്നവരെ കണ്ടെത്തുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും എന്ന ഉദേശത്തോടെയാണ് വെൽഫെയർ കേരള ഫഹഹീൽ മേഖല ഈ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വെൽഫെയർ കേരള കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി, ജനസേവന വിഭാഗം കണ്‍വീനർ ലായിക് അഹ്മദ്, സെക്രട്ടറി റീന ബ്ലെസ്സൻ, മേഖലാ ട്രെഷറർ നസീം, മൊയ്തു.കെ എന്നിവർ ജനസേവന പ്രവർത്തകർക്ക് വെൽഫെയർ കേരളയുടെ ഉപഹാരം കൈമാറി. വെൽഫെയർ കേരള കുവൈത്ത് സാമൂഹിക വിഭാഗം കണ്‍വീനർ അൻവർ ഷാജി പരിപാടി നിയന്ത്രിച്ചു. മേഖലാ പ്രസിഡന്റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സ്വാഗതവും യൂനുസ് സലിം നന്ദിയും പറഞ്ഞു .
റിപ്പോർട്ട്: സലിം കോട്ടയിൽ