കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ ക്രിസ്മസ്പുതുവത്സരം സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷ പരിപാടികൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിൻ മാനേജർ അഡ്വ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹനീഫ്. സി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജോയ് പാലക്കുന്നേൽ ക്രിസ്മസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
രക്ഷാധികാരി കുഞ്ഞിരാമൻ.കെ.ടി, മഹിളാ വേദി പ്രസിഡന്റ് സ്മിത രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽനാസർ.ടി.വി യ്ക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകുകയും അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റും ജനറൽ സെക്രട്ടറിയും ചേർന്ന് നൽകുകയും ചെയ്തു. കണ്‍വീനർ സമീർ വെള്ളയിൽ സ്വാഗതം ആശംസിക്കുകയും ട്രഷറർ ദാസ്.കെ.ടി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് അസോസിയേഷൻ മെന്പർമാരും ബാലവേദി മെന്പർമാരും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഗാനമേള തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ