കുവൈത്ത്: ഒഐസിസി യൂത്ത് കോണ്ഗ്രസ് പുതുവത്സരം വരവേൽക്കുന്നതിന്റെ ഭാഗമായി കബ്ദിൽ ദ്വിദിന പാർട്ടി പഠനക്ലാസും, പ്രഭാഷണ പരിശീലനവും, സോഷ്യൽ മീഡിയ പ്രചരണപ്രവർത്തന കാന്പയിനും സംഘടിപ്പിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പങ്കെടുത്ത പരിപാടി ഒഐസിസി ദേശീയ അധ്യക്ഷൻ വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. ഇന്നലെ വരെയുള്ള പോരായ്മകളും പരിമിതികളും പരിഹരിച്ചു ഇന്നിന്റെ കാവൽക്കാരായി സമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെട്ട് പ്രവർത്തിക്കുവാൻ പുതുവർഷത്തിൽ സാധിക്കണമെന്ന് കേക്ക് മുറിച്ചു പുതുവർഷത്തെ വരവേറ്റ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ജോബിൻ ജോസ് മുഖ്യ നേതൃത്വം കൊടുത്ത പരിപാടിയിൽ ചന്ദ്രമോഹൻ, ഇല്ല്യാസ്, ശബീർ, ഷോബിൻ, സൂരജ് എന്നിവർ നേതൃത്വം കൊടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ