ബെർലിൻ: ജർമനിയിലെ കുർദിഷ് ഫുട്ബോൾ താരത്തിന്റെ കാറിനു നേരേ വെടിവയ്പ്പ്. ഡെനിസ് നാകി എന്ന ഫുട്ബോളറാണ് ആക്രമിക്കപ്പെട്ടത്. തുർക്കി സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നയാളാണ് നാകി. ഇതും ആക്രമണവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരുകയാണ്.
അക്രമികൾ മറ്റൊരു കാറിൽനിന്ന് രണ്ടുവട്ടം നിറയൊഴിച്ചതോടെ കാറിനുള്ളിൽ കിടന്നു ഒഴിഞ്ഞു മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നുവെന്നും ഡെനിസ് നാകി പറഞ്ഞു.
തുർക്കിയിലെ ആമെദ് എസ്കെ ക്ലബ്ബിനായാണ് അദ്ദേഹം കളിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഭീകരവാദം പ്രചരിപ്പിച്ചെന്നാരോപിച്ച് തുർക്കി കോടതി അദ്ദേഹത്തിന് 18 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. വിധി പിന്നീട് സസ്പെൻഡ് ചെയ്തതിനാൽ ജയിലിൽ കഴിയേണ്ടി വന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ ഫുട്ബോൾ താരത്തിന്റെ കാറിനു നേരേ വെടിവയ്പ്പ്
10:58 PM Jan 09, 2018 | Deepika.com