റിയാദ്: പൊതു പ്രവർത്തന രംഗത്ത് സമർപ്പണത്തിന്റെയും വിശുദ്ധിയുടെയും ആൾരൂപമായിരുന്നുവെന്നു ദിവസം നിര്യാതനായ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ എഞ്ചിനീയർ സി. ഹാഷിമിനെ റിയാദ് കഐംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
നാല് പതിറ്റാണ്ട് കാലം സൗദിയിലെയും കിഴക്കൻ പ്രവിശ്യയിലെയും കെഎംസിസി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ഹാഷിം പൊതുപ്രവർത്തകർക്ക് മാതൃകയായി. സുഹൃത്തിന്റെ മൃതശരീരത്തെ അനുഗമിച്ചു നാട്ടിലെത്തി ദിവസങ്ങൾക്കകം നാട്ടിൽ മരണപ്പെട്ട ബാലുശേരി മണ്ഡലം കെഎംസിസി ട്രഷറർ മുസ്തഫ കേയക്കണ്ടി റിയാദിൽ കെഎംസിസി പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നുവെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. ഇവർക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥനയും മയ്യിത്ത് നമസ്ക്കാരവും നടത്തി. സൈതലവി ഫൈസി പനങ്ങാങ്ങര മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. റിയാദ് കഐംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുസലാം തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, സെക്രട്ടറി എസ്.വി അർഷുൽ അഹമ്മദ്, കെ.കെ.കോയാമു ഹാജി, യു.പി. മുസ്തഫ, റഷീദ് മണ്ണാർക്കാട്, തേനുങ്ങൾ അഹമ്മദ് æകുട്ടി, ഉസ്മാനലി പാലത്തിങ്ങൽ, കെ.ടി.അബൂബക്കർ, നാസർ മാങ്കാവ്, അബ്ദുറസാഖ് മയങ്ങിൽ എന്നിവർ സംസാരിച്ചു. ആക്ടിംഗ് സെക്രട്ടറി മുജീബ് ഉപ്പട സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ നന്ദിയും പറഞ്ഞു. ഷിഫാ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിലും അനുസ്മരണ സദസിലും സെൻട്രൽ, ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി ഭാരവാഹികളടക്കം നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ