റിയാദ്: അക്കാദമികമായ അറിവുകളും ധാർമ്മിക ബോധവും വളർത്തുന്നതോടൊപ്പം വിദ്യാർഥികൾ തങ്ങളുടെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനാവശ്യമായ കരിയർ ചിന്തകളും വളർത്തിയെടുക്കണമെന്ന് മുൻ എംഎസ്എം പ്രസിഡന്റും അബഹ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ: മുഹമ്മദ് ശഹീർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോർഡിനേഷൻ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന റിയാദ് എംഎസ്എം ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഹൈസെക്' സമ്മേളനത്തിന്റെ ഇന്ററാക്റ്റീവ് സെഷനിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേവല ബിരുദം, ബിരുദാനന്ത ബിരുദം എന്നിവക്കപ്പുറം സിവിൽ സർവീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള ലക്ഷ്യമായിരിക്കണം വർത്തമാന സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്കുണ്ടാവേണ്ടതെന്നു അദ്ദേഹം പറഞ്ഞു.
സ്രഷ്ടാവിനെ കുറിച്ച് സ്നേഹവും ആദരവും ഭക്തിയും വളർത്തിയെടുത്ത് സ്രഷ്ടാവിന്റെ സംരക്ഷണവും തണലും സന്പാദിക്കാൻ റബ്ബിനെയാണെനിക്കിഷ്ടം എന്ന വിഷയം അവതരിപ്പിച്ച ദമ്മാം റാക്ക ജാലിയാത്തിലെ പ്രബോധകൻ അബ്ദുറഹ്മാൻ ഫാറൂഖി ചുങ്കത്തറ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. മരണത്തിനു മുന്പും മരണശേഷവും ന· നിറഞ്ഞ ജീവിതമുണ്ടാവുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ ജീവിത ലക്ഷ്യം എന്ന വിഷയം അവതരിപ്പിച്ച റിയാദ് നിച്ച് ഓഫ് ട്രൂത്ത് ചെയർമാൻ ഇഖ്ബാൽ കൊല്ലം ഉദ്ബോധിപ്പിച്ചു.
വിവിധ സെഷനുകളിൽ മൊയ്തു അരൂർ, അബ്ദുല്ലത്തീഫ് കടുങ്ങല്ലൂർ, അഷ്റഫ് രാമനാട്ടുകര എന്നിവർ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് അജ്മൽ കള്ളിയൻ, സിക്രട്ടറി സി. പി. സൽമാനുൽ ഫാരിസ്. നബീൽ പയ്യോളി, റിയാസ് ചൂരിയോട്, നൂറുദ്ധീൻ തളിപ്പറന്പ്, സൽമാനുൽ ഹാരിസ്, ഷഹീൻ പടന്ന, പി. കെ. കെൻസ് വഴിക്കടവ് എന്നിവർ നേതൃത്വം നൽകി.