ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോല വിഹാർ ഏരിയയുടെ ആഭിമുഖ്യത്തിൽ ജസോല വിഹാറിലെ പോക്കറ്റ് നന്പർ 12 ലുള്ള ഡിഎംഎ പാർക്കിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു.
ഏരിയ ചെയർമാൻ ജോർജ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യൻ സ്വാഗത പ്രസംഗം നടത്തി. സരിതാവിഹാർ സെന്റ് തോമസ് ഓർത്തഡോക്ൾസ് ചർച്ച് വികാരി ഫാ. സജി എബ്രഹാം നിലവിളക്കു കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ മനീഷ് ചൗധരി മുഖ്യാതിഥിയായിരുന്നു. ഡിഎംഎ കേന്ദ്രകമ്മിറ്റി റിസോഴ്സ് കമ്മിറ്റി കണ്‍വീനർ എൻ.സി. ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ പി.എൻ. ഷാജി, ഏരിയ ട്രെഷറർ സജീവ് പി. തോമസ്, വനിതാ വിഭാഗം കണ്‍വീനർ ശോഭാ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി സാം പി. ജോണ്‍ കൃതജ്ഞത പറഞ്ഞു.
ജസോല ഏരിയയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ കായിക മത്സരങ്ങളിലെ വിജയികൾക്കും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കലാമത്സരങ്ങളിലെ വിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ജസോല തീയേറ്റർ അവതരിപ്പിച്ച ’വഴിത്തിരിവ്’ എന്ന നാടകവും അരങ്ങേറി.
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയ ജോയിന്റ് സെക്രട്ടറി എ. മുരളീധരൻ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ. ഷാജി