സ്വിറ്റ്സർലൻഡിൽ ജീവിക്കാനായത് ഭാഗ്യം: പുതിയ പ്രസിഡന്‍റ്

11:03 PM Jan 03, 2018 | Deepika.com
ജനീവ: ലോകത്തിന്‍റെ ഇതര ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കുന്പോൾ, സ്വിറ്റ്സർലൻഡിൽ ജീവിക്കാൻ കഴിയുന്നതു ഭാഗ്യമായി കരുതണമെന്ന് രാജ്യത്തിന്‍റെ പുതിയ പ്രസിഡന്‍റ് അലെയ്ൻ ബെർസെറ്റ്.

ആഭ്യന്തര മന്ത്രിയായിരുന്ന ബെർസെറ്റ് പുതുവർഷത്തിലാണ് ഡോറിസ് ലൂഥാർഡിൽനിന്ന് പ്രസിഡന്‍റ് പദവി ഏറ്റെടുത്തത്.

സ്വിറ്റ്സർലൻഡ് സുസ്ഥിരവും സുരക്ഷിതവും സാന്പത്തികമായി സുശക്തവുമാണെന്നും എങ്കിൽ പോലും പലർക്കും ഭാവിയെക്കുറിച്ച് ആശങ്കയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സ്വിസ് ജനാധിപത്യം ശക്തമാണ്. ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ മാത്രമല്ല അതിൽ അവസരമുള്ളത്, ഉത്തരങ്ങൾ തേടാൻ കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ