+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജേഴ്സി സംസ്ഥാനത്തെ ആദ്യ സിഖ് മേയർ ചുമതലയേറ്റു

ന്യൂജേഴ്സി: സംസ്ഥാന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർത്ത് ഹൊബോക്കൻ സിറ്റിയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യൻ അമേരിക്കൻ സിക്ക് സമുദായാംഗം രവി ബല്ല (43) ജനുവ
ന്യൂജേഴ്സി സംസ്ഥാനത്തെ ആദ്യ സിഖ് മേയർ ചുമതലയേറ്റു
ന്യൂജേഴ്സി: സംസ്ഥാന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർത്ത് ഹൊബോക്കൻ സിറ്റിയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യൻ അമേരിക്കൻ സിക്ക് സമുദായാംഗം രവി ബല്ല (43) ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ഹൊബോക്കൻ സിറ്റിയുടെ 39–-ാം മേയറായി തെരഞ്ഞെടുക്കപ്പെട്ട രവി ബല്ലയുടെ സ്ഥാനാരോഹണ ചടങ്ങിൽ സമുദായാംഗങ്ങൾ പരസ്പരം ഐക്യത്തോടെ പ്രവർത്തിക്കണമെന്നും താൻ നേതൃത്വം നൽകുന്ന സിറ്റിയിലെ പൗര·ാർ മറ്റുള്ളവരെ സുഹൃത്തുക്കളായി കാണണമെന്നും അഭ്യർഥിച്ചു.

സിറ്റി ജീവനക്കാർക്ക് ഏതൊരു വ്യക്തിയോടും അവരുടെ പൗരത്വത്തെക്കുറിച്ചോ ഇമിഗ്രേഷൻ സ്റ്റാറ്റസിനെ കുറിച്ചോ ചോദിച്ചു മനസിലാക്കുന്നതിന് അവകാശം നൽകുന്ന 12 പേജ് വരുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് മേയറായി ചുമതലയേറ്റ് ആദ്യമായി ഒപ്പിട്ടത്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണ കൂടത്തോട് പൂർണമായും കൂറു പുലർത്തുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു രവി ബല്ലയുടെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവ്.

ഫെഡറൽ ഏജൻസികൾ ആവശ്യപ്പെട്ടാൽ നൽകാവുന്ന രീതിയിൽ ഇമിഗ്രേഷനെ സംബന്ധിച്ചുള്ള എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കണമെന്നും മേയർ ഉത്തരവിട്ടിട്ടുണ്ട്.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ന്യൂജേഴ്സി ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ അമോൽ സിൻഹ മേയറുടെ നടപടികളെ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ