+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്‍റണി ദാസൻ ഡാളസിൽ നിര്യാതനായി

കരോൾട്ടണ്‍: പുല്ലിച്ചിറ ക്രിസോസ്റ്റം ആന്‍റണിയുടേയും സർഫിന ജോസഫ് ആന്‍റണിയുടേയും മകൻ ദാസൻ ക്രിസോസ്റ്റം ആന്‍റണി (73) കരോൾട്ടണിൽ (ഡാളസ്) നിര്യാതനായി.ഭാര്യ: ശോശാമ്മ. മക്കൾ: ക്രിസ്റ്റൻ, സർഫിന. മര
ആന്‍റണി ദാസൻ ഡാളസിൽ നിര്യാതനായി
കരോൾട്ടണ്‍: പുല്ലിച്ചിറ ക്രിസോസ്റ്റം ആന്‍റണിയുടേയും സർഫിന ജോസഫ് ആന്‍റണിയുടേയും മകൻ ദാസൻ ക്രിസോസ്റ്റം ആന്‍റണി (73) കരോൾട്ടണിൽ (ഡാളസ്) നിര്യാതനായി.

ഭാര്യ: ശോശാമ്മ. മക്കൾ: ക്രിസ്റ്റൻ, സർഫിന. മരുമക്കൾ: റോജർ.

ഇല്ലിനോയ് ഇലംഹഴസ്റ്റ് (Elmhurst) മേരിക്യൂൻ ഓഫ് ഹെവൻ മെംബറായിരുന്നു. ഫൊക്കാന, കേരള ലാറ്റിൻ കാത്തലിക് ലീഗ് എന്നിവയുടെ സ്ഥാപക മെംബർമാരിൽ ഒരാളായിരുന്നു.

ഷിക്കാഗോ മലയാളി സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുള്ള ദാസൻ ഷിക്കാഗോ മലയാളി കൾച്ചറൽ അസോസിയേഷൻ സജ്ജീവ അംഗവുമായിരുന്നു. ഡ്യുപേജ് കൗണ്ടി ഡമോക്രാറ്റിക് പാർട്ടി പ്രവർത്തകനും ഒബാമയുടെ പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിനുവേണ്ടി പ്രചാരണം നടത്തുന്നതിനും ദാസൻ മുൻപന്തിയിലായിരുന്നു.
പൊതുദർശനം ജനുവരി ആറിന് (ശനി) ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ.

സ്ഥലം : Rho ton Funeral Home 1511 South 1-35E Carroll ton, TX.

പരേതന്‍റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ