പുടിനെ വെല്ലുവിളിക്കാൻ വനിതാ നേതാവ്

11:06 PM Jan 02, 2018 | Deepika.com
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിനെ വെല്ലുവിളിക്കാൻ വനിതാ മുസ് ലിം നേതാവ് രംഗത്ത്. ദഗസ്താനിൽനിന്നുള്ള നാല്പത്താറുകാരിയായ ഐന ഗംസതോവയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

നൂറുകണക്കിന് അനുയായികളുള്ള ഇവർ റഷ്യയിലെ ഏറ്റവും വലിയ മുസ്ലിം മാധ്യമസ്ഥാപനത്തിന്‍റെ മേധാവിയാണ്. ഇവരുടെ ഭർത്താവ് അഹ്മദ് അബ്ദുലേവ് ദഗസ്താനിലെ മുഫ്തിയാണ്. ആയിരക്കണക്കിന് അനുയായികളുള്ള സൂഫി സരണിയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് ഐന.

മേഖലയിലെ മുസ്ലിം നേതാവായിരുന്ന മുഹമ്മദ് അബൂബകറോവ് ആയിരുന്നു ഇവരുടെ ആദ്യ ഭർത്താവ്. 1998ൽ ഇദ്ദേഹം മരിച്ചതോടെയാണ് ഐന ശ്രദ്ധേയയായിത്തുടങ്ങിയത്. ഐനയുടെ സ്ഥാനാർഥിത്വം ഇതിനകം റഷ്യയിലെ മുസ്ലിംകൾക്കിടയിൽ സജീവ ചർച്ചയായിട്ടുണ്ട്. പുടിനെപ്പോലൊരാളെ തോൽപിക്കാൻ ഇവർക്ക് കഴിയില്ലെങ്കിലും 20 മില്യണ്‍ മുസ്ലിംകളിൽ വലിയൊരു ശതമാനത്തിന്‍റെ വോട്ട് ഇവർ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ