+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോങ്കേഴ്സ് സെന്‍റ് തോമസ് ചർച്ച് ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾ വർണാഭമായി

ന്യൂയോർക്ക്: ക്രിസ്മസ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഭംഗിയായി കൊണ്ടാടി. ക്രിസ്മസ് ദിവസം വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾ ആരംഭിച്ചു. മഞ്ഞു പെയ്ത പ്രഭാതത്തിൽ പള്ളിയിലേക്കുള്ള യാത്ര ഏവരേയും പ്രത
യോങ്കേഴ്സ് സെന്‍റ് തോമസ്  ചർച്ച് ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾ വർണാഭമായി
ന്യൂയോർക്ക്: ക്രിസ്മസ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഭംഗിയായി കൊണ്ടാടി. ക്രിസ്മസ് ദിവസം വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾ ആരംഭിച്ചു. മഞ്ഞു പെയ്ത പ്രഭാതത്തിൽ പള്ളിയിലേക്കുള്ള യാത്ര ഏവരേയും പ്രത്യേക അനുഭൂതിയിലെത്തിച്ചു.

ബേത്ലഹേമിൽ കണ്ടതായ സന്തോഷവും സമാധാനവും നമ്മുടെ ജീവിതത്തിൽ വളർത്തുവാൻ നാം ശ്രമിക്കണമെന്നു വെരി. റവ. നീലാങ്കൽ കോർ എപ്പിസ്കോപ്പ തന്‍റെ ക്രിസ്മസ് സന്ദേശത്തിൽ ഏവരേയും ഓർമ്മപ്പെടുത്തി. സണ്‍ഡേ സ്കൂൾ കുട്ടികളുടെ ക്രിസ്മസ് പേജന്‍റും, കരോൾ ഗ്രൂപ്പിന്‍റെ കരോൾ ഗാനങ്ങളും ഇടവകക്കാരെ ആനന്ദിപ്പിച്ചു. ഹൈസ്കൂൾ ഗ്രാജ്വേറ്റ്സിനു നൽകുന്ന സ്കോളർഷിപ്പ് ഈവർഷം ഷെറിൽ വർഗീസിനു ഒന്നാംസ്ഥാനവും, ജോസ് ഐസക്കിന് രണ്ടാം സ്ഥാനവും ലഭിച്ചു.



പുതുവത്സര ദിനം വി. കുർബാനയോടെ ആരംഭിച്ചു. ശാന്തിയുടേയും സമാധാനത്തിന്േ‍റയും ദിനങ്ങൾ ആകട്ടെ ഈ പുതുവത്സരമെന്നു വികാരി അച്ചൻ ആശംസിച്ചു. തുടർന്നു ഇടവകയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പുതിയ ട്രസ്റ്റിയായി കുര്യാക്കോസ് വർഗീസും, സെക്രട്ടറിയായി ജോണ്‍ ഐസക്കും ചുമതലയേറ്റു. പി.ആർ.ഒ മാത്യു ജോർജ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം