+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ട്സ് ഓഫ് ബഹറിൻ ക്രിസ്മസ്, ന്യൂഈയർ ആഘോഷിച്ചു

മനാമ: ഫ്രണ്ട് ഓഫ് ബഹറിൻ സ്നേഹസംഗമം എന്ന പേരിൽ ക്രിസ്മസ്, ന്യൂഈയർ ആഘോഷിച്ചു. പ്രസിഡന്‍റ് ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ്
ഫ്രണ്ട്സ് ഓഫ് ബഹറിൻ ക്രിസ്മസ്, ന്യൂഈയർ ആഘോഷിച്ചു
മനാമ: ഫ്രണ്ട് ഓഫ് ബഹറിൻ സ്നേഹസംഗമം എന്ന പേരിൽ ക്രിസ്മസ്, ന്യൂഈയർ ആഘോഷിച്ചു. പ്രസിഡന്‍റ് ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അജയകൃഷ്ണൻ, ഫ്രീ ലാൻഡ് ഫോട്ടോ ഗ്രാഫർ സതൃൻ പേരാന്പ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബ സൗഹൃദവേദി അജിത്കുമാർ, വി.ഗോപാപാലൻ ,മോനി ഒടികണ്ടത്തിൽ ,രാജ് ഉണ്ണികൃഷ്ണൻ, മനിലാ റാഫി, വനിതാ വിഭാഗം സെക്രട്ടറി സൈറാ പ്രമോദ്, വനിതാ വിഭാഗം പ്രസിഡന്‍റ് റീനാ രാജീവ് എന്നിവർ സംസാരിച്ചു.

ഷിൽസ റിലീഷ്, സാന്ദ്ര ഡിക്സണ്‍, ഐശ്വര്യ പിള്ള, അമദൃയ് റിലീഷ്, അഗ്രജ് റിലീഷ്, സഞ്ജന സതീഷ്, അർഷിത രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഗാനങ്ങളും നൃത്തങ്ങളും അരങ്ങേറി. കെ.കെ രാജീവ്, റിലീഷ്, എബി തോമസ്, തോമസ് ഫിലിപ്പ്, അജി ജോർജ്, സുമിത സതീഷ്, തോമസ് സൈമണ്‍, ജയലക്ഷ്മി രമേഷ്, ഷൈജു കൻപത്ത്, ബിസ്മി ഇമാം, നിഷരാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.