+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റിന് പുതിയ നേതൃത്വം

കുവൈത്ത് : കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ പൊതുയോഗം ഡിസംബർ 29 ന് (വെള്ളി) ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളി
ഫ്രണ്ട്സ് ഓഫ് കണ്ണൂർ  കുവൈറ്റിന് പുതിയ നേതൃത്വം
കുവൈത്ത് : കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ പൊതുയോഗം ഡിസംബർ 29 ന് (വെള്ളി) ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു.

വൈസ് പ്രസിഡന്‍റ് സേവ്യർ ആന്‍റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം എം.എൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാബു ടിവി സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫോക്ക് രക്ഷാധികാരി ജി.വി.മോഹൻ യോഗ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു. അനുശോചന പ്രമേയം ചാരിറ്റി സെക്രട്ടറി ശശികുമാർ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി കെ. ഓമനക്കുട്ടൻ (പ്രസിഡന്‍റ്), സേവ്യർ ആന്‍റണി (ജനറൽ സെക്രട്ടറി), വിനോജ് കുമാർ (ട്രഷറർ), അനൂപ് കുമാർ (വൈസ് പ്രസിഡന്‍റ്), പി. സോമൻ (ജോയിന്‍റ് ട്രഷറർ), കെ.സി. രജിത്ത് (അഡ്മിൻ സെക്രട്ടറി), എം. ഷംജു (ആർട്സ് സെക്രട്ടറി), ടി.കെ. രാഘവൻ (ചാരിറ്റി സെക്രട്ടറി), എം.വി. ശ്രീശിൻ (മെംബർഷിപ് സെക്രട്ടറി), പി.വി. രമേശൻ (സ്പോർട്സ് സെക്രട്ടറി) എന്നിവരെ ഓഫീസ് ഭാരവാഹികളായും 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. ചടങ്ങിൽ 40 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മുതിർന്ന അംഗവും സംഘടനയുടെ ആദ്യകാല ഭാരവാഹിയുമായ ആമുക്കായ്ക്ക് മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ, ഉപദേശക സമിതി അംഗം പ്രവീണ്‍ അടുത്തില എന്നിവർ ഫോക്കിന്‍റെ ഉപഹാരം സമ്മാനിച്ചു.

വനിതാവേദി കണ്‍വീനർ രമ സുധീർ, വിവിധ യൂണിറ്റ് പ്രതിനിധികൾ, ഉപദേശക സമിതി അംഗങ്ങൾ മുൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ