+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഎഐ ഹോളിഡേ ആഘോഷങ്ങൾ ജനുവരി 13-ന്

ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് ഹോളിഡേ ആഘോഷങ്ങൾ പുതുമയാർന്ന പരിപാടികളോടുകൂടി നടത്തുവാൻ തയാറെടുക്കുന്നു. 2018 ജനുവരി 13നു ശനിയാഴ്ച സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ്
ഐഎൻഎഐ ഹോളിഡേ ആഘോഷങ്ങൾ ജനുവരി 13-ന്
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് ഹോളിഡേ ആഘോഷങ്ങൾ പുതുമയാർന്ന പരിപാടികളോടുകൂടി നടത്തുവാൻ തയാറെടുക്കുന്നു. 2018 ജനുവരി 13-നു ശനിയാഴ്ച സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടക്കുക. വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന ജനറൽബോഡി യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്ത് അസോസിയേഷന്‍റെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് ക്രിയാത്മക നിർദേശങ്ങൾ നൽകണമെന്നു പ്രസിഡന്‍റ് ബീന വള്ളിക്കളം അഭ്യർത്ഥിച്ചു.

വൈകിട്ട് 6.30-നു ആഘോഷ പരിപാടികൾ ആരംഭിക്കും. വ്യത്യസ്ത പരിപാടികളുമായി ഈവർഷത്തെ ആഘോഷങ്ങൾ ആകർഷകമായിരിക്കും. തദവസരത്തിൽ പതിനഞ്ചാം വാർഷികം പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം ചെയ്യുന്നതാണ്. അസോസിയേഷന്‍റെ പ്രവർത്തനങ്ങൾക്കും, ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ആരംഭിച്ച റാഫിളിന്‍റെ വിജയികളേയും അന്നേദിവസം തെരഞ്ഞെടുക്കുന്നതാണ്. റാഫിളിന്‍റെ ഒന്നാം സമ്മാനം 1000 ഡോളറും, രണ്ടാം സമ്മാനം 500 ഡോളറുമാണ്. കൂടുതൽ വിവരങ്ങൾക്ക്: ബീന വള്ളിക്കളം (773 507 5334), റാണി കാപ്പൻ (630 656 7339), റെജീന സേവ്യർ (630 887 6663). ഷിജി അലക്സ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം