ഹൂസ്റ്റണ്‍: പോർട്ട്ലാൻഡ് ഇന്റർനാഷണൽ ചർച്ച മിനിസ്റ്ററും മാരാമണ്‍ കണ്‍വെൻഷനിലെ പ്രാസംഗികനുമായ റവ. ഡോ. മാർട്ടിൻ അൽഫോൻസ് ജനുവരി രണ്ട് ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലൈനിൽ പുതുവത്സര സന്ദേശം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലൈനിൽ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9ന് (ന്യൂയോർക്ക് ടൈം) സജീവമാകുന്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.
വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. റവ. ഡോ. മാർട്ടിൻ അൽഫോണ്‍സിന്റെ പുതു വത്സര സന്ദേശം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.ucmprayerline@gmail.com, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207
റിപ്പോർട്ട്: പി.പി. ചെറിയാൻ