ഡാളസ്: വ്യത്യസ്ത കലയുടെ പുത്തൻ വിരുന്നുമായി പുതുവർഷത്തെ എതിരേൽക്കുവാനുള്ള ഡാളസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയതായി പ്രോഗ്രാം സെക്രട്ടറി തോമസ് കൊട്ടിയാടിയിൽ അറിയിച്ചു.
ഡാളസ് സൗഹൃദ വേദിയുടെ ആറാമത് വാർഷികത്തോടനുബന്ധിച്ചു ഡാളസിലെ പ്രവാസി മലയാളികൾക്കു വേണ്ടി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി ഒന്ന് തിങ്കളാഴ്ച വൈകിട്ട് 5:30നു കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് മലങ്കര ചർച്ചിന്റെ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുക.
ഒരു ചെറിയ കൂട്ടമായി ഏഴു പേരിൽ തുടക്കമിട്ട ഡാളസ് സൗഹൃദ വേദി ആറാമത് വാർഷികം ആഘോഷിക്കുന്പോൾ അഞ്ഞൂറ്റിൽപരം അംഗങ്ങളുള്ള ഡാളസിലെ രണ്ടാമത്തെ വലിയ പ്രവാസി സംഘടനയായി മാറി കഴിഞ്ഞിരിക്കുന്നു.
അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കു വേണ്ട പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നൽകുവാൻ ഡാളസിലെ സാംസ്കാരിക നേതാക്കളായ എബ്രഹാം തെക്കേമുറി, പ്രൊഫ. ഫിലിപ്പ് തോമസ് സിപിഎ, പ്രൊഫ. സോമന് വി ജോർജ്, എബി മക്കപ്പുഴ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു വരുന്നു.
തോമസ് കൊട്ടിയാടിയിൽ പ്രോഗ്രാം കണ്‍വീനറായുള്ള പുതുവർഷ ആഘോഷ പരിപാടിയിലേക്ക് വ്യത്യസ്തയുള്ളതും, പുതുമയേറിയതുമായ പരിപാടികളാണ് ഈ വർഷവും ഉൾപ്പെടുത്തിയിട്ടുള്ളത്. ഡോ. ലീനാ പണിക്കരാണ് ആഘോഷ പരിപാടികളുടെ ഈ വർഷത്തെ എംസി. വർണപ്പൊലിമയേറിയ ആഘോഷ വേളയിൽ റവ.ഷൈജു പി ജോണ്‍ ക്രിസ്മസ്, ന്യൂ ഇയർ സന്ദേശം നൽകും. ആനുകാലിക വിഷയങ്ങളെ കോർത്തിണക്കി വേദപുസ്തകം അപഗ്രഹിക്കുന്നതിൽ അതി സമർഥനായ റവ. ഷൈജു ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വികാരിയാണ്. സുകു വറുഗീസ്& ടീം ക്രിസ്മസ് കരോൾ ഗാന ശുശ്രുഷ നടത്തുക.
കാണികളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഏറ്റം പുതുമയേറിയ നൃത്തങ്ങളാണ് സൗഹൃദ വേദിയിൽ അവതരിപ്പിക്കുകയെന്നു റിഥം ഓഫ് ഡാളസ് ഡാൻസ് സ്കൂൾ ഡയറക്ടർ ഷൈനി ഫിലിപ്പ് അറിയിച്ചു
.
പ്രവാസികളുടെ ഇടയിൽ സംഗീത റാണികളായി ശോഭിക്കുന്ന ഐറിൻ, കലൂർ, റൂബി തോമസ് എന്നിവരുടെ സംഗീത പ്രകടനവും, ഷൈനി ഫിലിപ്പ് നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മാർഗം കളി, നടാഷ കൊക്കോടലിന്റെ നേതൃത്വത്തിലുള്ള ദൃശ്യസുന്ദരമായ സ്കിറ്റ്, ആര്യ അജയ്, ജേർലിൻ ജോസ് എന്നവരുടെ ഗ്രൂപ്പ് ഡാന്‍സ്, വിവിധ സിനിമകളിൽ വേഷം കെട്ടിയിട്ടുള്ള തോമസ് കൊട്ടയാടിയുടെ മോണോ ആക്ട് തുടങ്ങിയ കലാപരിപാടികൾ കൊണ്ട് ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും. ആഘോഷങ്ങളുടെ ഭാഗമായി വിഭ സമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
റിപ്പോർട്ട്: എബി മക്കപ്പുഴ