+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവർത്തക സമിതി

ഹൂസ്റ്റൻ: വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ സംഘടനയായ ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റി (എച്ച്കെസിഎസ്) 2018 ലേക്ക് പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്‍റ് ഫ്രാൻസിസ് ഇല്ലിക്കാട്ടി
ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവർത്തക സമിതി
ഹൂസ്റ്റൻ: വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ സംഘടനയായ ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റി (എച്ച്കെസിഎസ്) 2018 ലേക്ക് പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്‍റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിലിന്‍റെ അഛ്യക്ഷതയിൽ ഹൂസ്റ്റൻ ക്നാനായ കാത്തലിക് കര്യൂണിറ്റി സെന്‍ററിൽ കൂടിയ യോഗത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്‍റ് തോമസ് കൊരട്ടിയിൽ, വൈസ് പ്രസിഡന്‍റ് ലിൻസി കരിന്പിൻകാലായിൽ, സെക്രട്ടറി സിറിൽ തൈപറന്പിൽ, ജോയിന്‍റ് സെക്രട്ടറി റെജി പെരുമനതേട്ട്, ട്രഷറർ ജോസ് നെടുമാക്കൽ, ഓഡിറ്റർ രാജു ചേരിയിൽ, ലെയിസൻ ബോർഡ് ചെയർമാൻ ജോയി കളപ്പുരതട്ടേൽ, ലെയിസൻ ബോർഡ് അംഗങ്ങളായി ജയിംസ് തുണ്ട ത്തിൽ, സോണി ആലപ്പാട്ട്, ബിൽഡിംഗ് ബോർഡ് സെക്രട്ടറി ആയി എബ്രാഹം നെല്ലിപ്പള്ളിൽ, ബിൽഡിംഗ് ബോർഡ് ട്രഷറർ ആയി ജോസ് ചാമക്കാല എന്നിവരേയും എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കൊരട്ടിയിൽ കെസിവൈഎൽ., കെസിവൈഎം, ഐക്കഫ്, ഡൽഹി കാത്തലിക് ക്നാനായ സൊസൈറ്റി, സൗദി ക്നാനായ അസ്സോസിയേഷൻ, എസ്എംസിസി തുടങ്ങിയ വിവിധ സംഘടനകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. നിലവിൽ എച്ച്കെസിഎസ്. സെക്രട്ടറി കൂടിയാണദ്ദേഹം. പുതിയ പ്രവർത്തക സമിതി എല്ലാ അംഗങ്ങളുടേയും സന്പൂർണ പിന്തുണ പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

റിപ്പോർട്ട്: എ.സി. ജോർജ്