അൽ ഖോബാർ: ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർതുഖ്ബ ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി വാറ്റ് അഥവാ മൂല്യ വർധിത നികുതിയെ കുറിച്ചു അവബോധ ക്ലാസ് സംഘടിപ്പിച്ചു. അൽ ഖോബാർ ദർബാർ ഹാളിൽ ടാസ് ആൻഡ് ഹമ്മിറ്റ് ഡയറക്ടറും സാന്പത്തിക വിദഗ്ധനുമായ അഹ്സൻ അബ്ദുല്ല നേതൃത്വം നൽകി. സാന്പത്തിക രംഗങ്ങളിലെ അസമത്വം വാറ്റ് വരുന്നതോടെ പൂർണമായി ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികൾ നിത്വാഖാത്തിനെ നേരിട്ട പോലെ ഇതിനെയും ത·യത്വത്തോടെ നേരിടണം. എന്നാൽ കുറുക്കു വഴികളെ കുറിച്ചു ആലോചിക്കരുത്. കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോയാൽ ഒരു പ്രശ്നവും ഇല്ലാതെ പോകാം. വാറ്റിന്റെ രജിസ്ട്രേഷൻ മുതൽ വാറ്റുമായി ബന്ധപ്പെട്ട പരാതികളും പിഴയടക്കേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം ദൃശ്യശ്രവ്യോപാധികളുടെ സഹായത്തോടെ വിശദീകരിച്ചു. ചോദ്യോത്തര സെഷൻ സോഷ്യൽ ഫോറം സംസ്ഥാന കമ്മിറ്റിയംഗം സിറാജുദ്ദീൻ ശാന്തിപുരം നിയന്ത്രിച്ചു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജണൽ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ അഹ്സൻ അബ്ദുല്ലയ്ക്ക് ഉപഹാരം നൽകി. സോഷ്യൽ ഫോറം ഖോബാർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നസീബ് പത്തനാപുരം സ്വാഗതവും തുഖ്ബ ബ്ലോക്ക് സെക്രട്ടറി ഷാൻ ആലപ്പുഴ നന്ദിയും പറഞ്ഞു. ഖോബാർ, തുഖ്ബ മേഖലകളിലെ പ്രവാസി വ്യവസായ സംരംഭകരിൽ നിന്നും കച്ചവടക്കാരിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് പരിപാടിയിൽ പങ്കെടുത്തത്. അലിയാർ കോതമംഗലം, ശരീഫ് കോട്ടയം, അൻഷാദ് തിരുവനന്തപുരം, മൊയ്നുദ്ദീൻ പട്ടാന്പി, ഷറഫുദ്ദീൻ എടപ്പാൾ, മുബാറക് പോയിൽതൊടി, മൻസൂർ പൊന്നാനി, ഷാജഹാൻ കൊല്ലം, അമീൻ ബീമാപള്ളി നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം