+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാർലന്‍റിലെ ഏക ആശുപത്രി അടച്ചു പൂട്ടുന്നു: 711 പേർക്ക് തൊഴിൽ നഷ്ടമാകും

ഗാർലന്‍റ് (ഡാളസ്): ഡാളസ് കൗണ്ടി ഗാർലന്‍റ് സിറ്റിയിലെ ആധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തിച്ചിരുന്ന ഏക ആശുപത്രി പ്രവർത്തനം അസാനിപ്പിക്കുന്നു. 53 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിയിൽ രോഗികൾ ഇല്ലാത്തതിനെ
ഗാർലന്‍റിലെ ഏക ആശുപത്രി അടച്ചു പൂട്ടുന്നു: 711 പേർക്ക് തൊഴിൽ നഷ്ടമാകും
ഗാർലന്‍റ് (ഡാളസ്): ഡാളസ് കൗണ്ടി ഗാർലന്‍റ് സിറ്റിയിലെ ആധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തിച്ചിരുന്ന ഏക ആശുപത്രി പ്രവർത്തനം അസാനിപ്പിക്കുന്നു. 53 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിയിൽ രോഗികൾ ഇല്ലാത്തതിനെ തുടർന്നാണു അടച്ചു പൂട്ടാൻ നിർബന്ധിതമാക്കിയതെന്ന് ബെയ് ലർ സ്കോട്ട് ആന്‍റ് വൈറ്റ് മെഡിക്കൽ സെന്‍റർ അധികൃതർ അറിയിച്ചു.

ഫെബ്രുവരി 16 മുതൽ പുതിയ അഡ്മിഷൻ നിർത്തലാക്കി മാസാവസനത്തോടെ പൂർണ്ണമായും അടച്ചിടാനാണ് പദ്ധതി. ഇതോടെ 711 ൽ പരം ജീവനക്കാരുടെ തൊഴിൽ നഷ്ടമാകും. ജോലി നഷ്ടപ്പെടുന്ന ഭൂരിഭാഗം ജീവനക്കാരേയും മറ്റു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ബെയ് ലർ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബെയ് ലർ ഹെൽത്ത് കെയർ സിസ്റ്റം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗാർലന്‍റ് ബെയ് ലർ ആശുപത്രിയിൽ നല്ലൊരു ശതമാനം ജീവനക്കാരും ഇന്ത്യൻ വംശജരാണെന്നും ഇതിൽ ഭൂരിഭാഗവും മലയാളികളാണെന്നും ഇവരുടെ ഭാവി എന്തായിരിക്കും എന്നുള്ള ഭയത്തിലാണ് ഇവരുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങൾ. കഴിഞ്ഞ മൂന്നു വർഷമായി വലിയ സാന്പത്തിക നഷ്ടത്തിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.

റിപ്പോർട്ട്: പി. പി. ചെറിയാൻ