+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം പിട്രോഡ ആൽഫാ എൻ കോർപറേഷൻ സിഇഒ

യോങ്കേഴ്സ്: ആൽഫാ എൻ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സാം പിട്രോഡയെ നിയമിച്ചതായി കോർപ്പറേഷന്‍റെ അറിയിപ്പിൽ പറയുന്നു. സ്റ്റീവ് ഫ്ളഡറായിരുന്നു മുൻ സിഇഒ ഏറ്റവും ഉയർന്ന നിലവാരമുള്ള ലിത്തിയം മെറ
സാം പിട്രോഡ ആൽഫാ എൻ കോർപറേഷൻ സിഇഒ
യോങ്കേഴ്സ്: ആൽഫാ എൻ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സാം പിട്രോഡയെ നിയമിച്ചതായി കോർപ്പറേഷന്‍റെ അറിയിപ്പിൽ പറയുന്നു. സ്റ്റീവ് ഫ്ളഡറായിരുന്നു മുൻ സിഇഒ ഏറ്റവും ഉയർന്ന നിലവാരമുള്ള ലിത്തിയം മെറ്റൽ നിർമ്മിക്കുന്ന ഇന്നോവേറ്റീവ് ടെക്നോളജി കന്പനിയാണ് ആൽഫാ എൻ കോർപ്പറേഷൻ.

ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ആന്‍റ് ടെക്നോളജി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് സാം പിട്രോഡയുടെ ശ്രമഫലമായിട്ടാണ്. കന്പനിയുടെ സിഇഒ ആയി നിയമിക്കപ്പെടുവാൻ ഏറ്റവും അർഹനായ വ്യക്തിയാണ് സാം പിട്രോഡയെന്ന് ആൽഫാ കന്പനിയുടെ സ്ഥാപക സിഇഒ യായിരുന്ന ജെറോം ഫെർഡ്മാൻ അഭിപ്രായപ്പെട്ടു.

വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും ഇരുപതോളം ഡോക്ടറേറ്റുകളും, അഞ്ചോളം ഗവേഷണഗ്രന്ഥങ്ങളുടേയും ഉടമയായ പിട്രോഡ ഇന്ദിരാ ഗാന്ധി ഗവണ്മെണ്ടിൽ ഉപദേഷകനായും രാജീവ് ഗാന്ധിയുടെ കീഴിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ഇന്നോവേഷൻ കൗണ്‍സിൽ ചെയർമാൻ കൂടിയായിരുന്നു സാം പിട്രോഡ.

റിപ്പോർട്ട്: പി.പി. ചെറിയാൻ