+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോറൽസ്പ്രിംഗ് സ്പൈക്കേഴ്സ് വോളിബോൾ ടൂർണമെന്‍റിൽ സ്പൈക്കേഴ്സ് ടീം വിജയിച്ചു

മയാമി: കോറൽസ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോർട്സ് ക്ലബിന്‍റെ പത്താമതു നാഷണൽ വോളിബോൾ ടൂർണമെന്‍റ് ഡിസംബർ മൂന്നാംതീയതി കോറൽസ്പ്രിംഗ് സിറ്റി ജിംനാസിയത്തിൽ വച്ചു ആഘോഷിച്ചു.മേരി ജോർജിന്‍റെ ഭക്തിഗാനത്ത
കോറൽസ്പ്രിംഗ് സ്പൈക്കേഴ്സ്  വോളിബോൾ ടൂർണമെന്‍റിൽ സ്പൈക്കേഴ്സ് ടീം വിജയിച്ചു
മയാമി: കോറൽസ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോർട്സ് ക്ലബിന്‍റെ പത്താമതു നാഷണൽ വോളിബോൾ ടൂർണമെന്‍റ് ഡിസംബർ മൂന്നാംതീയതി കോറൽസ്പ്രിംഗ് സിറ്റി ജിംനാസിയത്തിൽ വച്ചു ആഘോഷിച്ചു.

മേരി ജോർജിന്‍റെ ഭക്തിഗാനത്തോടെ പരിപാടികൾക്ക് തുടക്കംകുറിച്ചു. സ്പൈക്കേഴ്സ് സ്പോർട്സ് ക്ലബ് പ്രസിഡന്‍റ് ജോയ് തോമസ് ജോർജ് തന്‍റെ സ്വാഗത പ്രസംഗത്തിൽ ക്ലബിലെ കമ്മിറ്റി മെന്പേഴ്സിനെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. സിവിക് ആൻഡ് കമ്യൂണിറ്റി എൻഗേജ്മെന്‍റ് റപ്രസന്േ‍ററ്റീവ് സാജൻ കുര്യൻ തന്‍റെ ലഘു പ്രസംഗത്തിനുശേഷം ബോൾ സെർവ് ചെയ്തുകൊണ്ട് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.

ശക്തമായ പോരാട്ടത്തിലൂടെ ജയിംസ് ഇല്ലിക്കലിന്‍റെ നേതൃത്വത്തിലുള്ള ടാന്പാ ടൈഗേഴ്സിനെ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗെയിമുകൾ നേടി കോറൽസ്പ്രിംഗ് സ്പൈക്കേഴ്സ് വിജയം കൈവരിച്ചു. കോറൽസ്പ്രിംഗ് സ്പൈക്കേഴ്സ് ക്യാപ്റ്റൻമാരായ ബേബി ജോർജും, റിന്‍റു ഫിലിപ്പും മെഗാ സ്പോണ്‍സർ ബാവാർചി ബിരിയാണീസ് രാജേഷിൽ നിന്നും വിന്നേഴ്സ് ട്രോഫിയും കാഷ് അവാർഡും ഏറ്റവുങ്ങി.

ടാന്പാ ടൈഗേഴ്സിനുവേണ്ടി ക്യാപ്റ്റൻ ടിറ്റോ ജെഫ്റി റണ്ണേഴ്സ് അപ് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി. ഡോ. വിനൂപ് വിശ്വനാഥൻ സ്പോണ്‍സർ ചെയ്ത റണ്ണേഴ്സ് അപ് ട്രോഫി സ്പൈക്കേഴ്സ് പ്രസിഡന്‍റ് തോമസ് ജോർജ് നൽകുകയുണ്ടായി. ടൂർണമെന്‍റ് എം.വി.പിയായി തെരഞ്ഞെടുക്കപ്പെട്ട നിഥിൻ തോമസ്, നവകേരള പ്രസിഡന്‍റ് സുരേഷ് നായരിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. ബെസ്റ്റ് ഒഫൻസീവ് പ്ലെയർ ബെൻസണ്‍ മാത്യുവിനു മേരി ജോർജും, ബെസ്റ്റ് ഡിഫൻസീവ് പ്ലെയർ മാത്യു ആന്‍റണിക്ക് ജിൻസ് തോമസും ട്രോഫികൾ നൽകി. ബേസ്ഡ് സ്പെക്റെക്ടർ ട്രോഫികൾ സ്പൈക്കേഴ്സ് ജൂണിയർ മെന്പേഴ്സിനും ഡേവിഡ് ജോസിനും, റിന്‍റു ഫിലിപ്പും ഷാന്‍റി വർഗീസും യഥാക്രമം നൽകുകയുണ്ടായി.

മുൻ ഫോമാ പ്രസിഡന്‍റ് ആനന്ദൻ നിരവേൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫോമ നാഷണൽ കമ്മിറ്റി മെന്പർ ആൻഡ് വുമണ്‍സ് ഫോറം ട്രഷറർ ഷീല ജോസ്, ഐ.എൻ.ഒ.സി ഫ്ളോറിഡ പ്രസിഡന്‍റ് അസീസി നടയിൽ, വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ മാത്യു പൂവൻ, വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്‍റ് ജിൻസ് തോമസ്, കേരള സമാജം പ്രസിഡന്‍റ് ഷാജൻ മാത്യു, നവകേരള പ്രസിഡന്‍റ് സുരേഷ് നായർ, കൈരളി അസോസിയേഷൻ പ്രസിഡന്‍റ് ഏബ്രഹാം കളത്തിൽ, നഴ്സസ് അസോസിയേഷൻ പ്രസിഡന്‍റ് ഷീല ജോണ്‍സണ്‍, വെസ്റ്റ് പാംബീച്ച് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ലിജോ ജോസ്, മയാമി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോസ് തോമസ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

കോറൽസ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോർട്സ് ക്ലബ് പ്രസിഡന്‍റ് ജോയ് തോമസ് ജോർജ്, സെക്രട്ടറി ജസ്വിൻ തോമസ്, ട്രഷറർ ജിൻസ് തോമസ്, മാനേജർ ദീപു സെബാസ്റ്റ്യൻ, ക്യാപ്റ്റൻ അനീഷ് ജോർജ്, വൈസ് ക്യാപ്റ്റൻ സിംസണ്‍ സ്കറിയ, എക്സ് ഒഫീഷ്യോ മെന്പർ ഷാന്‍റി വർഗീസ്, ഡോ. ബേബി ജോർജ്, വിനു ജോർജ്, ജിനോ തോമസ്, ജോബി സെബാസ്റ്റ്യൻ, അജിത് ജോണ്‍, റിച്ചാർഡ് ജോസഫ്, മേൽകി ബൈജു, സജി സാമുവേൽ, സാബു മത്തായി, ജോമിൻ മച്ചാനിക്കൽ, ഫിലിപ്പ് ജോർജ്, ബിജു ജോണ്‍, സെബിൻ സ്കറിയ, അരുണ്‍ രാജ്, ജയിൻ വാത്തിയേലിൽ, മേരി ജോർജ് എന്നിവർ ടൂർണമെന്‍റ് പരിപാടികൾക്ക് നേതൃത്വം നൽകി.

സ്പൈക്കേഴ്സ് ജൂണിയർ ടീമിന്‍റെ ആവിർഭാവം ഈ ടൂർണമെന്‍റിലെ പ്രത്യേകതയായിരുന്നു. ടീം മെന്പേഴ്സ്: ജെയ്ടെൻ തോമസ്, ജെസ്ന തോമസ്, ജിതിൻ ജോബി, ജോയൽ ജോബി, കെവിൻ ജോസഫ്, ജിബിൻ ജോഷ്, ജോയൽ ജോസഫ് ആദിത് ആറേഞ്ചേരി, ആകാശ് ആറേഞ്ചേരി, സ്റ്റീവ് സ്കറിയ, ശ്രീഷ വാരിശേരി, ശ്രീയ വാരിശേരി, പ്രീഷാ വരിശേരി.

വിഭവസമൃദ്ധമായ ബിരിയാണി സദ്യയോടുകൂടി സ്പൈക്കഴ്സ് ടൂർണമെന്‍റ് പര്യവസാനിച്ചു. ജോയ് തോമസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം