+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് സൗഹൃദ വേദി ക്രിസ്മസ്, പുതുവത്സാരാഘോഷം ജനുവരി ഒന്നിന്

ഡാളസ്: സൗഹൃദ വേദിയുടെ ആറാമതു വാർഷികത്തോട് അനുബന്ധിച്ചു ഡാളസിലെ പ്രവാസി മലയാളികൾക്കുവേണ്ടി ക്രിസ്തുമസ്,ന്യൂ ഇയർ ആഘോഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച വൈകിട്ട് 5:30 നു കാരോൾട്ടൻ സെന്‍റ് ഇഗ്നേഷ്യസ് മല
ഡാളസ് സൗഹൃദ വേദി ക്രിസ്മസ്, പുതുവത്സാരാഘോഷം ജനുവരി ഒന്നിന്
ഡാളസ്: സൗഹൃദ വേദിയുടെ ആറാമതു വാർഷികത്തോട് അനുബന്ധിച്ചു ഡാളസിലെ പ്രവാസി മലയാളികൾക്കുവേണ്ടി ക്രിസ്തുമസ്,ന്യൂ ഇയർ ആഘോഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച വൈകിട്ട് 5:30 നു കാരോൾട്ടൻ സെന്‍റ് ഇഗ്നേഷ്യസ് മലങ്കര ചർച്ചിന്‍റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. പ്രസിഡണ്ട് അജയകുമാറിന്‍റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സെക്രട്ടറി എബി മക്കപ്പുഴ ഏവരേയും സ്വാഗതം ചെയ്യും.

വർണപ്പൊലിമയേറിയ ആഘോഷ വേളയിൽ റവ. ഷൈജു പി ജോണ്‍ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നല്കും. ആനുകാലിക വിഷയങ്ങളെ കോര്ത്തിണക്കി വേദ പുസ്തകം അപഗ്രഹിക്കുന്നതില് അതി സമര്ഥനായ റവ,ഷൈജു ഡാളസ് സെന്‍റ് പോള്സ് മാര്ത്തോമാ ചർച്ച് വികാരിയാണ്. തുടന്നു നടക്കുന്ന സമ്മേളനത്തിൽ റിഥം ഓഫ് ഡാലസിന്‍റെ കാണികളെ അതിശയിപ്പിക്കുന്ന ഏറ്റവും പുതുമയേറിയ ഡാന്സുകളും, പ്രവാസികളുടെ ഇടയില് സംഗീത റാണികളായി ശോഭിക്കുന്ന ഐറിർ കലൂര്, റൂബി തോമസ് എന്നിവരുടെ സംഗീത പ്രകടനവും, ഷൈനി ഫിലിപ് നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ദൃശ്യ സുന്ദരമായ മാര്ഗം കളി, വിവിധ സിനിമകളില് വേഷം കെട്ടിയിട്ടുള്ള തോമസ് കൊട്ടയാടിയുടെ മോണോ ആക്ട് തുടങ്ങിയ കലാപരിപാടികള് കൊണ്ട് ആഘോഷ പരിപാടികൾക്ക് മറ്റു കൂട്ടും. പ്രോഗ്രാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂ ഇയർ ഡിന്നർ ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: എബി മക്കപ്പുഴ