+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കളിവീട് സൗഹൃദ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

റിയാദ്: റിയാദിലെ മലബാർ ഏരിയയിൽ നിന്നുള്ള കുടുംബങ്ങളുടെ സൗഹൃദ കൂട്ടയ്മയായ കളിവീട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറഹ്മാൻ കുന്ദമംഗലം (പ്രസിഡന്‍റ്), മുസ്തഫ എടത്തനാട്ടുകര, ഷൗക്കത്ത് മക്കരപറന്പ, ബാബു
കളിവീട് സൗഹൃദ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
റിയാദ്: റിയാദിലെ മലബാർ ഏരിയയിൽ നിന്നുള്ള കുടുംബങ്ങളുടെ സൗഹൃദ കൂട്ടയ്മയായ കളിവീട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറഹ്മാൻ കുന്ദമംഗലം (പ്രസിഡന്‍റ്), മുസ്തഫ എടത്തനാട്ടുകര, ഷൗക്കത്ത് മക്കരപറന്പ, ബാബു എരവിമംഗലം (വൈസ് പ്രസിഡൻസ്), ജാനിസ് പാലേമാട് (ജനറൽ സെക്രട്ടറി), ഷമീർ തിരൂർക്കാട്, ഫിർദൗസ് മേലാറ്റൂർ, ഫിറോസ് കട്ടുപ്പാറ, അംജിത് കോഴിക്കോട് (സെക്രട്ടറിമാർ), ഷഫ്നാസ് ചാവക്കാട് (ട്രഷറർ), ഷാജഹാൻ എടക്കര (പ്രോഗ്രാം കോഓർഡിനെറ്റർ), ഷെറിൻ (സ്പോർട്സ് കോഓർഡിനെറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സക്കീർ പുലാമന്തോൾ, മുഹമ്മദാലി തന്പലക്കോടൻ, ഷഹീർ എടത്തനാട്ടുകര, സുജിത് അശോക്, അബ്ദുള്ള വയനാട്, സൽമാനുൽ ഫാരിസ് വണ്ടൂർ, നൗഫൽ എടക്കര, റാസിഖ് താമരത്ത്, ജുനൈസ് നിലന്പൂർ, മൻസൂർ കാസർകോഡ് തുടങ്ങിയവരെ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

കുടുംബ സംഗമങ്ങൾ , സൗഹൃദ ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കുക, അംഗങ്ങളുടെ കുട്ടികളിലെ കലാ-സാഹിത്യ പരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക, പ്രസംഗ പരിശീലന-നേതൃത്വ പാടവ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, ഫാമിലി കൗണ്‍സിലിംഗ് സംഘടിപ്പിക്കുക എന്നിവയാണ് ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ. ബത്ത ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഷൗക്കത്ത് മക്കരപറന്പ അധ്യക്ഷത വഹിച്ചു. ജാനിസ് പാലേമാട് സ്വാഗതവും, ഷഫ്നാസ് ചാവക്കാട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ