+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോഷ്യൽ ഫോറം സൗജന്യ മെഡിക്കൽ ക്യാന്പ് ഡിസംബർ 22ന്

ദമാം: ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാന്പ് ഡിസംബർ 22നു നടക്കും. സൈഹാത്തിലെ അൽ മദ് ലൂഹ് മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന
സോഷ്യൽ ഫോറം സൗജന്യ മെഡിക്കൽ ക്യാന്പ്  ഡിസംബർ 22ന്
ദമാം: ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാന്പ് ഡിസംബർ 22-നു നടക്കും. സൈഹാത്തിലെ അൽ മദ് ലൂഹ് മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാന്പ് വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചക്ക് രണ്ടു വരെ ഉണ്ടാകും.

പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവൽകരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ഡോ.അബുലേഷ് ഖാൻ നേതൃത്യം നൽകുന്ന മെഡിക്കൽ ക്യാന്പിൽ ഡോ. ഫെമിനാ അലി ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കും. ആരോഗ്യ മേഖലയിലെ വിദഗ്ദർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാന്പ് പ്രയോജനപ്പെടുത്താൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ വർഷത്തെ ജന ബാഹുല്യം കണക്കിലെടുത്ത് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതായും ഇന്ത്യൻ സോഷ്യൽ ഫോറം ഖതീഫ് ബ്ലോക്ക് ജനറൽ സിക്രട്ടറി ഷാഫി വെട്ടം, അൽ മദ് ലൂഹ് മെഡിക്കൽ കോംപ്ലക്സ് എംഡി അഹ്മദ് റിദാ മദ്ലൂഹി, ഡോക്ടർ മുസ്തഫ മഹമൂദ്, നസീർ ആലുവ, നാസർ കൊടുവള്ളി, റഹീസ് കടവിൽ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം