+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി സിഎസ്ഐ ഇടവക കരോൾ സർവീസ് നടത്തി

അബുദാബി: സിഎസ്ഐ (മലയാളം) ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ അബുദാബി സെന്‍റ്. ആൻഡ്രൂസ് ദൈവാലയത്തിൽ നടത്തി. ഇടവക പട്ടക്കാരൻ റവ. ഫാ. സോജി വർഗീസ് ജോണ്‍, ദുബായ് ഇടവക പട്ടക്കാരൻ റവ. ഫാ. ഡോ. പി.കെ. കുരു
അബുദാബി സിഎസ്ഐ  ഇടവക കരോൾ സർവീസ് നടത്തി
അബുദാബി: സിഎസ്ഐ (മലയാളം) ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ അബുദാബി സെന്‍റ്. ആൻഡ്രൂസ് ദൈവാലയത്തിൽ നടത്തി. ഇടവക പട്ടക്കാരൻ റവ. ഫാ. സോജി വർഗീസ് ജോണ്‍, ദുബായ് ഇടവക പട്ടക്കാരൻ റവ. ഫാ. ഡോ. പി.കെ. കുരുവിള എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. വൈസ് പ്രസിഡന്‍റ് ജോർജ് മാത്യു സ്വാഗതം ആശംസിക്കുകയും, സന്പത്ത് വർഗീസ് മുഖ്യ ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.

ക്വയർമാസ്റ്റർ സാം ഉമ്മൻ എബ്രഹാമിന്‍റെ നേതൃത്വത്തിൽ അറുപതോളം വരുന്ന ഗായകസംഘം ലോകപ്രശസ്ത ഗാനരചയിതാക്കളുടെ വിവിധ ശൈലികളിലുള്ള ഗാനങ്ങൾ ആലപിച്ചു. അബുദാബി ഇൻഡ്യൻ സ്കൂൾ പ്രിൻസിപ്പാൾ നീരജ് ഭാർഗ്ഗവയും സമുഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തികളും മറ്റ് സഹോദര സഭാംഗങ്ങളുടേയും സാന്നിധ്യം ചടങ്ങിനു മാറ്റുകൂട്ടി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള