+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമൂഹിക മാധ്യമങ്ങൾ അപകടകരമായ ആരംഭശൂരത്വത്തിൽ: എൻ.പി. രാജേന്ദ്രൻ

കുവൈത്ത് സിറ്റി : സാമൂഹിക മാധ്യമങ്ങൾ അപകടകരമായ ആരംഭശൂരത്വത്തിലാണ് ഉള്ളതെന്നു മുതിർന്ന മാധ്യമപ്രവർത്തകനും പ്രസ് അക്കാദമി മുൻ ചെയർമാനുമായ എൻ.പി. രാജേന്ദ്രൻ പറഞ്ഞു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ മല
സാമൂഹിക മാധ്യമങ്ങൾ അപകടകരമായ ആരംഭശൂരത്വത്തിൽ: എൻ.പി. രാജേന്ദ്രൻ
കുവൈത്ത് സിറ്റി : സാമൂഹിക മാധ്യമങ്ങൾ അപകടകരമായ ആരംഭശൂരത്വത്തിലാണ് ഉള്ളതെന്നു മുതിർന്ന മാധ്യമപ്രവർത്തകനും പ്രസ് അക്കാദമി മുൻ ചെയർമാനുമായ എൻ.പി. രാജേന്ദ്രൻ പറഞ്ഞു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അടക്കം ഇത്തരം ആരോപണമുയർന്നു. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതും രാജ്യദ്രോഹപരവും വംശീയവുമായ കുപ്രചാരണങ്ങൾ വ്യാപിക്കുന്പോഴും ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി വന്നു. ദൗർബല്യങ്ങൾ ഏറെ ഉള്ളപ്പോഴും മുഖ്യധാര മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നു. ദുഷിപ്പുകൾ പുതിയ കാലത്തെ സൃഷ്ടിയല്ല. അറിയപ്പെടുന്ന ആദ്യത്തെ മാധ്യമം 17ാം നൂറ്റാണ്ടിൽ വന്ന കാലം തൊട്ടേ ദുഷിപ്പുകളും ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ മുഖ്യധാര മാധ്യമങ്ങൾ തകരും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ ഫോറം ജനറൽ കണ്‍വീനർ ടി.വി. ഹിക്മത്ത് കണ്‍വീനർ ഗിരീഷ് ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ