+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈൻഡ് ട്യൂണ്‍ ഇക്കോ വേവ്സ് ദേശീയദിനമാഘോഷിച്ചു

ദോഹ: മൈൻഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തർ ദേശീയ ദിനം ആഘോഷിച്ചു. തങ്ങളുടെ പോറ്റമ്മ നാടിനോട് ഓരോ പ്രവാസിയും അങ്ങേയറ്റം കടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ദേശീയ ദിനം ഏറെ വൈകാരികത ഉള്ളതാണെന്നും
മൈൻഡ് ട്യൂണ്‍ ഇക്കോ വേവ്സ് ദേശീയദിനമാഘോഷിച്ചു
ദോഹ: മൈൻഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തർ ദേശീയ ദിനം ആഘോഷിച്ചു. തങ്ങളുടെ പോറ്റമ്മ നാടിനോട് ഓരോ പ്രവാസിയും അങ്ങേയറ്റം കടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ദേശീയ ദിനം ഏറെ വൈകാരികത ഉള്ളതാണെന്നും ആഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ക്ഷേമ രാഷ്ട്രത്തിന്‍റെ എല്ലാ സങ്കല്പങ്ങളുടേയും പ്രായോഗിക വത്കരണത്തിലൂടെയാണ് ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തിന്‍റെ നെറുകയിലെത്തിയത്. ഈ നേട്ടം സ്വദേശികളോടൊപ്പം ഓരോ വിദേശിയും ആഘോഷിക്കുന്നുവെന്നതാണ് ദേശീയ ദിനത്തെ ശ്രദ്ധേയമാക്കുന്നത്.

മിസഈദ് ഗോൾഫ് കൽബ്ബിൽ നടന്ന പരിപാടിയിൽ മൈൻഡ് ട്യൂണ്‍ ഇക്കോ വേവ്സ് മുഖ്യ രക്ഷാധികാരിയും ഇന്‍റർനാഷണൽ മൈൻഡ് ട്യൂണറുമായ ഡോ. സി.എ. റസാഖ്, സക്സസ് കോച്ചും ട്രെയിനറുമായ മശ്ഹൂദ് തിരുത്തിയാട്, മൈൻഡ് ട്യൂണ്‍ ഇക്കോ വേവ്സ് ചെയർമാൻ ഡോ. അമാനുള്ള വടക്കാങ്ങര, വൈസ് ചെയർമാൻ ബഷീർ വടകര, ബഷീർ ഇന്ത്യൻ എംബസി, അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഷഫീഖ് എം.കെ. തുടങ്ങിവർ നേതൃത്വം നൽകി.