+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിണറായി സർക്കാർ ഫാസിസത്തിനു കുട ചൂടുന്നു: പി.കെ അബ്ദുറബ്

ദുബായ്: കേരളീയ ചരിത്രത്തിൽ വികസന പ്രവർത്തനങ്ങൾകൊണ്ട് ചരിത്രം സൃഷ്ടിച്ച സർക്കാരായിരുന്നു ഉമ്മൻചാണ്ടിയുടെതെങ്കിൽ, പിണറായി സർക്കാർ സകല മേഖലയിലും ഫാസിസത്തിന് കുട ചൂടി ചരിത്രം സൃഷ്ടിക്കുകയാണെന്ന് മുൻ വിദ്
പിണറായി സർക്കാർ ഫാസിസത്തിനു കുട ചൂടുന്നു: പി.കെ അബ്ദുറബ്
ദുബായ്: കേരളീയ ചരിത്രത്തിൽ വികസന പ്രവർത്തനങ്ങൾകൊണ്ട് ചരിത്രം സൃഷ്ടിച്ച സർക്കാരായിരുന്നു ഉമ്മൻചാണ്ടിയുടെതെങ്കിൽ, പിണറായി സർക്കാർ സകല മേഖലയിലും ഫാസിസത്തിന് കുട ചൂടി ചരിത്രം സൃഷ്ടിക്കുകയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് എംഎൽഎ. തിരൂരങ്ങാടി മണ്ഡലം കെ എംസിസി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂതനമായ ആശയങ്ങൾ ആവിഷ്കരിക്കുകയും പ്രയോഗവത്കരിക്കുകയുമാണ് യുഡിഎഫ് സർക്കാർ ചെയ്തതെങ്കിൽ വർഗീയതയും ഫാസിസവും വളർത്തുന്ന തിരക്കിലാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ. നിയമ നിർമാണങ്ങൾ ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നു. ജനങ്ങൾക്കനുകൂലമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത പിണറായി സർക്കാരിന്‍റെ ഭരണത്തിൽ ഫാസിസം പാഠപുസ്ത്തകത്തിൽ കയറി വരുന്നു. പരീക്ഷകൾ വീണ്ടും വീണ്ടും നടത്തുന്നു. സഹായധനം കിട്ടണമെങ്കിൽ രോഗി മരിക്കേണ്ട അവസ്ഥയാണ് ഇന്ന്. ജനങ്ങളുമായി ഇഴകിചേർന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെങ്കിൽ കണ്ണൂരിലെ രാഷ്ട്രീയ രംഗത്ത് നിന്ന് ഉയർന്നുവന്ന പിണറായിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല,ഒഖി ദുരന്തത്തിൽ പെട്ട കുടുംബങ്ങളെ കാണാൻ ചെന്നപ്പോൾ ഇത് ബോധ്യമായതാണെന്ന് അബ്ദുറബ് കൂട്ടിചേർത്തു.

പരിപടി ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്‍റ് ഫൈസൽ തെന്നല അധ്യക്ഷത വഹിച്ചു. തിരൂരരങ്ങാടി മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്‍റ് പി.എസ്.എച്ച് തങ്ങൾ , ട്രഷറർ സി.എച്ച് മഹ്മൂദ് ഹാജി. ദുബായ് കെ എംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ,സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, ആർ.ഷുക്കൂർ,ഹുസൈനാർ തോട്ടുംബാഗം, ഇസ്മയിൽ അരീകുറ്റി,അഷറഫ് കൊടുങ്ങല്ലൂർ ,മലപ്പുറം ജില്ലാ പ്രസിഡൻറ് ചെമ്മുക്കൻ യാഹുമോൻ, ജനറൽ സെക്രട്ടറി പി.വി. നാസർ,ട്രഷറർ മുസ്തഫ വേങ്ങര, മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. സൈതലവി, സെക്രട്ടറി റഹ്മത്തുള്ള തിരൂരങ്ങാടി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ