+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓഖി കെടുതി: സ്വാന്തനവുമായി നോർത്ത് അമേരിക്കൻ മലയാളികൾ

ഷിക്കാഗോ: ഓഖി ചുഴലിക്കാറ്റിൽ തീരദേശ മത്സ്യ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) നേതൃത്വത്തിൽ നോർത്ത് അമേരിക്കയിലെ മലയാളികൾ രംഗത്തുവന്നു.പ്
ഓഖി കെടുതി: സ്വാന്തനവുമായി നോർത്ത് അമേരിക്കൻ മലയാളികൾ
ഷിക്കാഗോ: ഓഖി ചുഴലിക്കാറ്റിൽ തീരദേശ മത്സ്യ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) നേതൃത്വത്തിൽ നോർത്ത് അമേരിക്കയിലെ മലയാളികൾ രംഗത്തുവന്നു.

പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിൽ ഓഖി റിലീഫ് ഫണ്ട് രൂപികരിക്കയും അതിന്‍റെ നാഷണൽ കോഓർഡിനേറ്റർമാരായി ന്യൂയോർക്കിൽ നിന്നുള്ള സാബു ലൂക്കോസിനേയും ഫ്ളോറിഡയിൽ നിന്നും സേവി മാത്യൂവിനേയും ചുമതലപ്പെടുത്തി. ഓഖി റിലീഫ് ഫണ്ടിനായി നടത്തിയ കോണ്‍ഫറൻസ് കോളിൽ, ഒരു മണിക്കൂർ കൊണ്ട് ഏകദേശം നാലായിരം ഡോളറർ സ്വരുക്കൂട്ടുവാൻ ഇടയായി.

ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപയെങ്കിലും നൽകുക എന്നതാണ് ഫോമാഓഖി റിലീഫ് ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലഭിക്കുന്ന സംഭാവന, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുക എന്നതാണ് കോണ്‍ഫറൻസ് കോളിൽ തീരുമാനമായത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഫോമായുടെ അംഗസംഘടനകളിലേക്ക് സഹായം അഭ്യർഥിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ജിബി തോമസ് ഇമെയിലും അയച്ചു കഴിഞ്ഞു.

സംഭാവനകൾ സ്വീകരിക്കുന്നതിനായി ഫോമായുടെ ഒഫീഷ്യൽ വെബ് സൈറ്റായ www.fomaa.net ൽ ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ ഉപയോഗിച്ച്, പേയ്പാലിലോ, ഗോ ഫണ്ട് മി യിലൂടെയോ സംഭാവനകൾ നൽകാം.

സന്തോഷത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും, സമഭാവനയുടെ ഈ ക്രിസ്മസ് സീസണിൽ നമ്മുക്കും നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ തീരദേശത്തുള്ള സഹോദരരെ കൈ അയച്ച് സഹായിക്കാം.

വിവരങ്ങൾക്ക്: സാബു ലൂക്കോസ് 516 902 4300, സേവി മാത്യൂ 954 295 6435, ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.