+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അശരണർക്ക് തണലായി സംയുക്ത ക്രിസ്മസ് ആഘോഷം

ടൊറന്േ‍റാ: കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷനും (സിഎംഎൻഎ), ഡൗണ്‍ ടൗണ്‍ ടൊറന്േ‍റാ മലയാളി സമാജവും (ഡിടിഎംഎസ്) സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ ഒന്പതിന് ടൊറന്േ‍റായിലെ വിൻചന്ദ്രാ ബാങ്ക്വറ്റ് ഹാളിൽ ആഘോഷിച
അശരണർക്ക് തണലായി സംയുക്ത ക്രിസ്മസ് ആഘോഷം
ടൊറന്േ‍റാ: കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷനും (സിഎംഎൻഎ), ഡൗണ്‍ ടൗണ്‍ ടൊറന്േ‍റാ മലയാളി സമാജവും (ഡിടിഎംഎസ്) സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ ഒന്പതിന് ടൊറന്േ‍റായിലെ വിൻചന്ദ്രാ ബാങ്ക്വറ്റ് ഹാളിൽ ആഘോഷിച്ചു.

ആഘോഷപരിപാടികളുടെ ഉദ്ഘാടനം റവ.ഫാ. ഫിലിപ്പോസ് ഫിലിപ്പ് തേവർകാട്ടിൽ നിർവഹിച്ചു. അശരണരുടെ ഉന്നമനത്തിനുവേണ്ടിയാകട്ടെ ഈവർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ ആഘോഷങ്ങളിൽ സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു. വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്കു മാറ്റുകൂട്ടി.

നിരവധി വർഷത്തെ പ്രവർത്തന മികവുമായി സിഎംഎൻഎയും ഡിടിഎംഎസും സംയുക്തമായി ജനുവരി 13നു ഹാർട്ട്ലാന്‍റ് ബ്ലഡ് ഡോണർ ക്ലിനിക്ക് മിസിസൗഗ, ഹിൽക്രസ്റ്റ് ബ്ലഡ് ഡോണർ ക്ലിനിക്ക് റിച്ച്മോണ്ട് ഹിൽ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ബ്ലഡ് ഡോണർ ക്ലിനിക്കിലേക്ക് നിരവധി ആളുകൾ ഇതിനകം തന്നെ പേരുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

പുതുതായി എത്തിച്ചേരുന്നവർക്കുവേണ്ടി സഹായങ്ങൾ തരപ്പെടുത്തുക, ഗവണ്‍മെന്‍റിന്‍റെ വിവിധ ഏജൻസികൾ ലഭ്യമാക്കുന്ന വിവിധതരം സഹായങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ നൽകുക, സ്ത്രീ സമത്വത്തിനും എംപവർമെന്‍റിനും വേണ്ടി നിലകൊള്ളുക, പുതിയ ഇമിഗ്രന്‍റ്സിന് കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് നൽകുന്ന അവകാശങ്ങളേയും, കടമകളേയുംപറ്റി ബോധവാ·ാരാക്കുക, കനേഡിയൻ കൾച്ചറൽ ഇന്‍റഗ്രേഷൻ ആൻഡ് അസിമിലേഷനുവേണ്ട ഘടകങ്ങളുമായി കോർത്തിണക്കുക, ഓർഗൻ ഡോണർ ആൻഡ് ബ്ലഡ് ഡോണർ സംവിധാനങ്ങളുടെ ആവശ്യകതയും പ്രയോജനവും തുടങ്ങിയവയെപ്പറ്റി ബോധവാ·ാരാക്കുക എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മലയാള കലകളേയും, സംഗീതത്തേയും കോർത്തിണക്കി കലാവിരുന്നൊരുക്കുക തുടങ്ങിയവയും ഡി.ടി.എം.എസ് ലക്ഷ്യമിടുന്നു.

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ നടത്തിവരുന്ന ടിപ്സ് ഫോർ സക്സസ് ഇൻ ഇന്‍റർവ്യൂസ് എന്ന പരിപാടി വഴി നിരവധി നഴ്സുമാർക്ക് തൊഴിൽ ലഭിക്കുന്നു. ഹോംലൈഫ് മിറക്കിൾ റിയാലിറ്റി ഇൻക് ബ്രോക്കറേജുമായി സഹകരിച്ച് ഫസ്റ്റ് ഹോം ബയേഴ്സിനുവേണ്ടി “ഏണ്‍ ഫിഫ്റ്റി പേർസന്‍റ് ഓഫ് റിയൽ എസ്റ്റേറ്റ് ഏജന്‍റ് കമ്മീഷൻ ടു ഫർണിഷ് യുവർ ന്യൂ ഹോം’ എന്ന പരിപാടിയുടെ പ്രയോജനം നഴ്സുമാരും സാധാരണ ജനങ്ങളും പ്രയോജനപ്പെടുത്തുന്നു.

സിഎംഎൻഎയുടേയും ഡിടിഎംഎസിന്േ‍റയും സംയുക്ത സംരംഭമായ നിങ്ങൾക്കും ആകാം ഒരു മനുഷ്യസ്നേഹിയിലൂടെ കാനഡയിലെ പ്രമുഖ വ്യക്തികളിൽ നിന്നും ബിസനസ് സ്ഥാപനങ്ങളിൽ നിന്നും കേരളത്തിലെ അശരണർക്കും ആലംബഹീനർക്കും അന്നം നൽകുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുന്നതിനും സംഭാവനകൾ സ്വീകരിക്കുന്നതിനും വിതരണം നടത്തുന്നതിനും തീരുമാനിച്ചു.

പുതിയ സംരംഭത്തിന്‍റെ തുടക്കംകുറിച്ചുകൊണ്ട് ടൊറന്േ‍റായിലെ പ്രമുഖ മലയാളി വ്യാപാര സ്ഥാപനമായ റോയൽ കേരളാ ഫുഡ്സിനുവേണ്ടി പ്രൊപ്രൈറ്റർ സജി മംഗലത്തിൽ നിന്നും ചാരിറ്റി എൻവലപ് സിഎഎൻഎ എക്സിക്യൂട്ടീവ് ബോർഡ് ഓഫ് ഡയറക്ടർ ഷിജി ബേബി സ്വീകരിച്ചു.

ആഘോഷങ്ങൾക്ക് സിഎംഎൻഎ പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. ഡിടിഎംഎസ് പ്രസിഡന്‍റ് ജിജി ജേക്കബ്, സിഎംഎൻഎ ജോയിന്‍റ് സെക്രട്ടറി ഫിബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജെറാൾഡി ജയിംസ് മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. പുതുതായി രൂപീകരിച്ച ഡൗണ്‍ ടൗണ്‍ ടൊറന്േ‍റാ ബ്ലഡ് ഡോണർ ക്ലബിൽ നിരവധി ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ബ്ലഡ് ഡോണർ ക്ലബ് കോർഡിനേറ്റേഴ്സായി മേരി ജോസ് ഇല്ലിക്കലും ബിനു കോശിയും സേവനം അനുഷ്ഠിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം