മൈൻസിൽ ക്രിസ്മസ് ആഘോഷം 25 ന്

09:12 PM Dec 16, 2017 | Deepika.com
മൈൻസ്: മൈൻസ് വീസ്ബാഡൻ ഇന്ത്യൻ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം ഡിസംബർ 25 ന് (തിങ്കൾ) വൈകുന്നേരം നാലിന് മൈൻസിലെ ലീബ് ഫ്രൗവൻ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കമാവും.

തുടർന്നുള്ള പരിപാടികൾ ഗെമൈൻഡെ ഹൗസിലായിരിക്കും (ഫ്രാൻസ്ലിറ്റ്സ് സ്ട്രാസെ 1 ) നടക്കുന്നത്. വിവിധ കലാപരിപാടികൾക്കൊപ്പം ലോട്ടറി, ക്രിസ്മസ് ഡിന്നർ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

വിവരങ്ങൾക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്‍റ്): 06131 612607, ജോയി വെള്ളാരംകാലായിൽ (വൈസ് പ്രസിഡന്‍റ്) 06134 65176., ജിമ്മി മൂലക്കാട് (സെക്രട്ടറി) 06131 6274771, ജോസഫ് മുള്ളരിയ്ക്കൽ (ട്രഷറാർ) 06131.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ