+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖത്തർ ദേശീയ ദിനാഘോഷം: വേറിട്ട പരിപാടികളുമായി ഖത്തർ കൾച്ചറൽ ഫോറം

ദോഹ: ഖത്തർ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി ഖത്തർ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബർ 18 ന് (തിങ്കൾ) രാവിലെ 11 ന് ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ
ഖത്തർ ദേശീയ ദിനാഘോഷം: വേറിട്ട പരിപാടികളുമായി ഖത്തർ കൾച്ചറൽ ഫോറം
ദോഹ: ഖത്തർ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി ഖത്തർ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബർ 18 ന് (തിങ്കൾ) രാവിലെ 11 ന് ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികളോടൊപ്പം സഹവാസവും ആഘോഷവുമാണ്’ പരിപാടി. എല്ലാ പൗര·ാർക്കും ആസ്വദിക്കാവുന്ന വിധം ദോഹയിലെ വിവിധ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, മാജിക് ഷോ, വാദ്യമേളങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. ഖത്തറിലെയും മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2.30 മുതൽ മിനിസ്ട്രി ഓഫ് ഇന്‍റീരിയറുമായി സഹകരിച്ച് ദേശീയ ദിന പരിപാടികളിൽ വൈവിധ്യമാർന്ന പരേഡും കലാപരിപാടികളുമായി ഖത്തർ കൾച്ചറൽ ഫോറവും പങ്കു ചേരും. സ്ത്രീകളും കുട്ടികളുമടക്കം അണിനിരക്കുന്ന പ്രത്യേക പരേഡ് ജീവിക്കുന്ന നാടിനോടുള്ള പ്രവാസി ജനതയുടെ മുഴുവൻ സ്നേഹവും വിളംബരം ചെയ്യുന്ന ഒന്നായിരിക്കും. വിവിധ ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും വ്യത്യസ്തമായ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.

യോഗത്തിൽ പ്രോഗ്രാം ജനറൽ കണ്‍വീനർ ആയി അനീസ് മാളയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി മജീദലി പരിപാടികൾ വിശദീകരിച്ചു. മുഹമ്മദ് റാഫി, റഷീദ് അഹമ്മദ്, തോമസ് സക്കറിയ, ശശിധര പണിക്കർ, നൂർജഹാൻ ഫൈസൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: റബി ഹുസൈൻ തങ്ങൾ