+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാത്രയയപ്പ് നൽകി

ദമാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എംസിസി പാലക്കാട് ജില്ലാ മുൻ ജനറൽ സെക്രട്ടറി പി.എം. മുനീബ് ഹസന് കിഴക്കൻ പ്രവിശ്യാ യാത്രയയപ്പ് നൽകി. ഖാദർ ചെങ്കള അധ്യക്ഷത വഹിച്ച യോഗത്തിൽ അഞ്
യാത്രയയപ്പ് നൽകി
ദമാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എംസിസി പാലക്കാട് ജില്ലാ മുൻ ജനറൽ സെക്രട്ടറി പി.എം. മുനീബ് ഹസന് കിഴക്കൻ പ്രവിശ്യാ യാത്രയയപ്പ് നൽകി.

ഖാദർ ചെങ്കള അധ്യക്ഷത വഹിച്ച യോഗത്തിൽ അഞ്ചു വർഷമായി നൽകിയ മികച്ച സേവനത്തിന് സൗദി ഇന്ത്യൻ എംബസി നൽകിയ അംഗീകാരപത്രം ഖാദർ ചെങ്കള സമ്മാനിച്ചു. ആലിക്കുട്ടി ഒളവട്ടൂർ, സകീർ അഹമദ്, ടി.എം. ഹംസ, കബീർ കൊണ്ടോട്ടി, മാലിക് മക്ബൂൽ, മാമുനിസാർ, ഹമീദ് വടകര, റഫീഖ് പൊയിൽ തൊടി, ഹബീബ് ഒ.പി, ഖാലിദ് തെങ്കര, ഹുസൈൻ, റഹീം തൃശൂർ, റഹ്മാൻ കാരയാട്, അസ് ലം കൊളക്കാടൻ എന്നിവർ സംസാരിച്ചു. ഫൈസൽ ഇരിക്കൂർ, മെഹമൂദ് പൂക്കാട്, ഷിറാഫ് മൂലാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാച്ചു അണ്ടോണ, ഇബ്രാഹിം മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം