+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എക്സ്പാറ്റ് സ്പോട്ടീവ് 2018; രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്‍റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള ന്ധഎക്സ്പാറ്റ് സ്പോട്ടീവ് 2018’’ ലേക്കുള്ള ടീം രജിസ്ട്രേഷൻ ആരംഭിച്ചതായി കൾച്ചറൽ ഫ
എക്സ്പാറ്റ് സ്പോട്ടീവ് 2018;  രജിസ്ട്രേഷൻ ആരംഭിച്ചു
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്‍റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള ന്ധഎക്സ്പാറ്റ് സ്പോട്ടീവ് 2018’’ ലേക്കുള്ള ടീം രജിസ്ട്രേഷൻ ആരംഭിച്ചതായി കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 9, 13, 16 തീയതികളിൽ ഖത്തർ സ്പോർട്സ് ക്ലബിലാണ് മത്സരം.

20 മുതൽ 30 വയസു വരെയുള്ളവർ (ഗ്രൂപ്പ് എ), 30 വയസിന് മുകളിലുള്ളവർ (ഗ്രൂപ്പ് ബി), വെട്രൻസ് ഗ്രൂപ്പ് (ഗ്രൂപ്പ് സി), വനിത (ഗ്രൂപ്പ് ഡി) എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് മൽസരം. 20 വയസിന് മുകളിലുള്ള വനിതകൾക്കാണ് മൽസരങ്ങളിൽ പങ്കെടുക്കാനർഹത.

ഗ്രൂപ്പ് എ വിഭാഗത്തിൽ ഓട്ടം 100, 200, 1500 മീറ്റർ, 4x100 മീറ്റർ റിലെ, ലോംഗ്ജംപ്, ഹൈജംപ്, നീന്തൽ 50 മീറ്റർ ഫ്രീസ്റ്റയിൽ, നീന്തൽ 4x50 മീറ്റർ റിലെ എന്നീ മത്സരങ്ങളും ഗ്രൂപ്പ് ബി വിഭാഗത്തിൽ 100, 200, 800 മീറ്റർ ഓട്ടം, 4x100 മീറ്റർ റിലെ, ജാവലിൻ, ഷോട്പുട്ട്, നീന്തൽ: 50 മീറ്റർ ഫ്രീസ്റ്റയിൽ, 4x50 മീറ്റർ റിലെ എന്നീ മത്സരങ്ങളുമാണ് ഉണ്ടാവുക. ഗ്രൂപ്പ് സി വിഭാഗത്തിൽ 800 മീറ്റർ ഓട്ടം, 50 മീറ്റർ ഫ്രീസ്റ്റയിൽ നീന്തൽ എന്നിവയും വനിതകൾക്കായി (ഗ്രൂപ്പ് ഡി) 100 മീറ്റർ ഓട്ടം, 4ഃ100 മീറ്റർ റിലെ, ലോംഗ്ജംപ്, കന്പവലി, ആംറസലിംഗ് എബൗ എയ്റ്റി, ബിലോ എയ്റ്റി എന്നീ മത്സരങ്ങളും നടക്കും.

വോളിബോൾ, ബാഡ്മിന്‍റണ്‍ (ഡബിൾസ്), കന്പവലി, പെനാൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളും എക്സ്പാന്‍റ് സ്പോട്ടീവി’ന്‍റെ ഭാഗമായി നടക്കും. മൽസരത്തിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ ഐഡി നിർബന്ധമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 66931871, 33630616 എന്നീ നന്പറുകളിലോ expatssportev@gmail.com