+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപ് രാജിവയ്ക്കണം: കമല ഹാരിസ്

വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രാജി ആവശ്യപ്പെട്ട് യുഎസ് സെനറ്റിലെ ഇന്ത്യൻ വംശജയും വനിതാ അംഗവുമായ കമല ഹാരിസ്. പതിനാറോളം സ്ത്രീകൾ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പശ്ചാത്തലത്തില
ട്രംപ് രാജിവയ്ക്കണം: കമല ഹാരിസ്
വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രാജി ആവശ്യപ്പെട്ട് യുഎസ് സെനറ്റിലെ ഇന്ത്യൻ വംശജയും വനിതാ അംഗവുമായ കമല ഹാരിസ്. പതിനാറോളം സ്ത്രീകൾ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജി ആവശ്യവുമായി കമല ഹാരീസ് രംഗത്തുവന്നത്.

രാജ്യത്തിന്‍റെ ന·യെ കരുതി ട്രംപ് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ഡിസംബർ 14 ന് നൽകിയ അഭിമുഖത്തിൽ കമല ആവശ്യപ്പെട്ടു.

കലിഫോർണിയയിൽനിന്നുള്ള ഡെമോക്രാറ്റിക് അംഗമായ കമല ഹാരിസും ഡെമോക്രാറ്റിക് പാർട്ടിയിലെ മറ്റ് ആറു സെനറ്റ് അംഗങ്ങളും സംയുക്തമായാണ് പ്രസ്താവന ഇറക്കിയത്.

പ്രസിഡന്‍റിനെതിരെ പ്രസ്താവന ഇറക്കിയ സെനറ്റർ ഗില്ലി ബ്രാഞ്ച് ഇലക്ഷൻ ഫണ്ട് ആവശ്യപ്പെട്ട് തന്‍റെ ഓഫീസിൽ നിരവധി തവണ സന്ദർശനം നടത്തിയിരുന്നുവെന്ന് ട്വിറ്ററിൽ ട്രംപ് ചൂണ്ടിക്കാണിച്ചതിനെ നിശിതമായ ഭാഷയിലാണ് കമല വിമർശിച്ചത്. 2020 ൽ പ്രസിഡന്‍റ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കമലയുടെ നടപടി തികച്ചും അനുചിതമായെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ