+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് കേരള ക്ലബിന് പുതിയ നേതൃത്വം

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരള ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുജിത് മേനോൻ (പ്രസിഡന്‍റ്), അജയ് അലക്സ് (വൈസ് പ്രസിഡന്‍റ്), ശ്രീജാ ശ്രീകുമാർ (സെക്രട്ടറി), ജയ്സണ്‍ നെല്ലിക്ക
ഡിട്രോയിറ്റ് കേരള ക്ലബിന് പുതിയ നേതൃത്വം
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരള ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുജിത് മേനോൻ (പ്രസിഡന്‍റ്), അജയ് അലക്സ് (വൈസ് പ്രസിഡന്‍റ്), ശ്രീജാ ശ്രീകുമാർ (സെക്രട്ടറി), ജയ്സണ്‍ നെല്ലിക്കുന്നേൽ (ട്രഷറർ), പ്രീതി പ്രേംകുമാർ (ജോയിന്‍റ് സെക്രട്ടറി), പ്രാബ്സ് ചന്ദ്രശേഖരൻ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അലൻ ജോണ്‍, അനീഷ് ജോണ്‍, അരുണ്‍ വിനോദ് ദാസ്, ആഷാ മനോഹർ, ബാബു കുര്യൻ, ബിനോയ് ഏലിയാസ്, ബിന്ദു ബൈജു, ചെന്തിൽ മാണിക്യം, ദീപാ പ്രഭാകർ, ധന്യ മേനോൻ, ഗൗത്യം ത്യാഗരാജൻ, ഗീതാ നായർ, ജയിൻ മാത്യൂസ്, ജോബി തോമസ്, ജോളി ദാനിയേൽ, ജോസ് ലൂക്കോസ്, ജോസഫ് ചാക്കോ, കാർത്തി ഉണ്ണികൃഷ്ണൻ, ലീന നന്പ്യാർ, മേരി ജോസഫ്, മാത്യു വർഗീസ്, ഫിലോമിന ആൽബർട്ട്, പ്രിമസ് ജോണ്‍, റേച്ചൽ റോണി, രാഹുൽ വിജയൻ, റോജൻ പണിക്കർ, ഷാനവാസ്, ഷിജു വിൽസണ്‍, സുബാഷ് രാമചന്ദ്രൻ, സുധാ ചന്ദ്രശേഖർ, സുനിൽ ചത്തവീട്ടിൽ, സുനിൽ നൈനാൻ, സ്വപ്ന ഗോപാലകൃഷ്ണൻ, ഉഷാ കൃഷ്ണകുമാർ, കുഞ്ഞമ്മ ആന്‍റണി, സീനസ് ജോസഫ്, ഷിബു ദേവപാലൻ, ശ്രീറാം പണിക്കർ, ആകാശ് മേനോൻ, നിധി ജെയ്സണ്‍, മാളവിക വെങ്കിലാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.

1975ൽ സ്ഥാപിതമായ ഡിട്രോയിറ്റ് കേരളാ ക്ലബ് ഡിട്രോയിറ്റിലെ ആദ്യ ഇന്ത്യൻ കലാസാംസ്കാരിക സംഘടനയാണ്.കേരളത്തിന്‍റെ തനതായ സാംസ്കാരിക മൂല്യങ്ങളെ മലയാളി സമൂഹത്തിനു പകർന്നു നൽകി പാശ്ചാത്യമണ്ണിൽ നാലു പതിറ്റാണ്ടിലധികം പിന്നിട്ട ഈ പ്രസ്ഥാനം വ്യത്യസ്തമായ പ്രവർത്തനശൈലിയിലൂടെ ഇന്നും മുന്നേറുന്നു. നമ്മുടെ പുത്തൻതലമുറ പറിച്ചുനടപ്പെട്ട ഈ മണ്ണിൽ പാശ്ചാത്യസംസ്കാരത്തിന്‍റെ കുത്തൊഴുക്കിൽ നഷ്ടമാകാതിരിക്കാൻ കേരളത്തിന്‍റെ സാംസ്കാരികമൂല്യങ്ങൾ പരിപോഷിപ്പിക്കുന്ന വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കുമെന്നു പ്രസിഡന്‍റ് സുജിത് മേനോൻ അറിയിച്ചു. ഈവർഷം വർണാഭമായ കലാമൂല്യമുള്ള പരിപാടികളുടേയും സാമൂഹ്യപ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും രൂപരേഖ പുതിയ കമ്മിറ്റി തയാറാക്കിവരുന്നു. അഡോപ്റ്റ് എ റോഡ്, ലോക്കൽ ഫുഡ് ബാങ്ക്, കേരളത്തിൽ നിന്നുള്ള കലാകാര·ാർ പങ്കെടുക്കുന്ന മെഗാഷോ, ഓണം ക്രിസ്മസ് ആഘോഷങ്ങൾ, ക്രിക്കറ്റ് ടൂർണമെന്‍റ്, വിവിധ മത്സരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിക്നിക് എന്നിവയാണ് ഈവർഷത്തെ പ്രധാന പരിപാടികൾ.

റിപ്പോർട്ട്: അലൻ ജോണ്‍