വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ഒഹായോ സംസ്ഥാനത്ത് മുഖംമൂടിധാരികളായ കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യൻ വംശജൻ മരിച്ചു. ജിഫി കണ്‍വീനിയൻസ് മാർട്ടിലെ ജീവനക്കാരനായ കരുണാകർ കരെൻഗ്ലെയാണ്(53) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്തിന് കടയിലെത്തിയ കൊള്ളക്കാരാണു വെടിയുതിർത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അക്രമികൾക്കുവേണ്ടി വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഇന്ത്യൻ വംശജർക്കു നേരേ അമേരിക്കയിൽ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഈ മാസമാദ്യം ഷിക്കാഗോയിൽ മുപ്പതുകാരനായ ഇന്ത്യൻ വംശജനു വെടിയേറ്റു. ഫെബ്രുവരിയിൽ കാൻസാസിൽ കംപ്യൂട്ടർ എൻജിനിയർ ശ്രീനിവാസിനെ മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു.