റിയാദ്: കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ സ്കൂൾ ഫെസ്റ്റ് 2017 റിയാദിന് പുതുമയാർന്ന അനുഭവമായി. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് സ്കൂൾ ഫെസ്റ്റിൽ മാറ്റുരച്ചത്. 255 പോയിന്റ് കരസ്ഥമാക്കിയ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ എംബസി സ്കൂൾ ഓവറോൾ ചാന്പ്യ·ാരായി. 190 പോയിന്റോടെ ന്യുമിഡിലീസ്റ്റ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും 135 പോയിന്റ് നേടിയ അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫെസ്റ്റിന്റെ ഏറ്റവും ആകർഷണീയ ഇനമായ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഡൽഹി പബ്ലിക്ക് സ്കൂൾ ഒന്നാം സ്ഥാനം നേടി. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 14 സ്കൂളുകളിൽ നിന്നായി 25 ടീമുകൾ പ്രാഥമിക റൗണ്ടിൽ പങ്കെടുത്തു. പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുത്ത എട്ടു ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. പ്രത്യേകം ഒരുക്കിയ സ്റ്റേജും കൗണ്ടറുകളും ക്വിസ് മാസ്റ്റർ അമീൻ അരിന്പ്ര (ടാറ്റാ ഇൻസ്റ്റിറ്റനട്ട് ഓഫ് സോഷ്യൽ യൂണിവേർസിറ്റി, ഹൈദരബാദ്)യുടെ അവതരണവും മത്സരത്തെ ശ്രദ്ധേയമാക്കി.
ആർട്സ് എക്സിബിഷനിൽ അൽയാസ്മിൻ സ്കൂൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ രണ്ടാംസ്ഥാനം നേടി. ഫെസ്റ്റിൽ ആണ്കുട്ടികളുടെ വിഭാഗത്തിൽ ന്യു മിഡിലീസ്റ്റ് സ്കൂളിലെ അതിവ് സുനിൽ കുമാറും പെണ്കുട്ടികളുടെ വിഭാഗത്തിൽ അൽആലിയ സ്കൂളിലെ ഹാനിയ ഹസീബും വ്യക്തിഗത ചാന്പ്യന്മാരായി.
എൽകെജി, യുകെജി (എ) ഒന്ന്, രണ്ട് ക്ലാസ് (ബി), മൂന്ന്, നാല്, അഞ്ച് ക്ലാസ് (സി), ആറ്, ഏഴ്, എട്ട് ക്ലാസ് (ഡി), ഒന്പത്, പത്ത് ക്ലാസ് (ഇ), പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് (എഫ്) എന്നിങ്ങനെ ആറ് വിഭാഗങ്ങളാക്കി തിരിച്ച് 33 ഇനങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനങ്ങളും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ മുജീബ് ഉപ്പട സ്വാഗതം പറഞ്ഞു. സുബൈർ അരിന്പ്ര അധ്യക്ഷനായി ì. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഷാഫി കരുവാരക്കുണ്ട് നന്ദി പറഞ്ഞു. മികച്ച അധ്യപികയ്ക്കുള്ള പുരസ്കാരം നേടിയ മൈമൂന അബ്ബാസിന് കഐംസിസിയുടെ ഉപഹാരം സി.പി. മുസ്തഫ കൈമാറി. അഷ്റഫ് വടക്കേവിള, ഷംനാദ് ക നാഗപള്ളി, ഉബൈദ് എടവണ്ണ, വി.ജെ.നസ്റുദ്ദീൻ, ഷഫീഖ് കിനാലൂർ, ഗഫൂർ മാവൂർ, അഫ്താബ്, സുലൈമാൻ ഉൗരകം എന്നിവർ ആശംസകൾ നേർì. പ്രോഗ്രാം സംഘാടനത്തിന് ഹഫ്സ ടീച്ചർക്ക് നദീറ ഷംസും ക്വിസ് മാസ്റ്റർ അമീൻ അരിന്പ്രക്ക് സി.പി.മുസ്തഫയും ഉപഹാരങ്ങൾ നൽകി. ഉച്ചക്ക് ഒന്നോടെ ആരംഭിച്ച ഫെസ്റ്റ് രാത്രി 12 ഓടെയാണ് അവസാനിച്ചത്. ഓരോയിനങ്ങളും അതിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റികൾ മികവുറ്റതാക്കി.
ഹഫ്സ ടീച്ചർ (ന്യു മിഡിലീസ്റ്റ് സ്കൂൾ) അവതാരകയായി ì. ജലീൽ തിരൂർ, റഷീദ് മണ്ണാർക്കാട്, ഷാഹിദ് മാസ്റ്റർ, ഷാഫി കരുവാരക്കുണ്ട്, ഷംസു പെരുന്പട്ട, പൗലോസ് മാസ്റ്റർ, ഹാരിസ് തലാപ്പിൽ, അബ്ദുസലാം തൃക്കരിപ്പൂർ, ഷുഹൈബ് പനങ്ങാങ്ങര, ഷഫീർ പറവണ്ണ, ഷുഹൈൽ മാട്ടുമ്മൽ, അഡ്വ. അനീർ ബാബു, ഉസ്മാനലി പാലത്തിങ്ങൽ, അഷ്റഫ് കൽപ്പകഞ്ചേരി, സലാം കളകാന്തിരി, നാസർ മാങ്കാവ്, ഷക്കീൽ തിരൂർക്കാട്, സത്താർ താമരത്ത്, മുഹമ്മദാലി മങ്കട, യൂëസ് കൈതക്കോടൻ, മാമുക്കോയ ഒറ്റപ്പാലം, കബീർ വൈലത്തൂർ, ഷൗക്കത്ത് കടന്പോട്ട്, സി.കെ. ഹംസക്കോയ, ഇസ്മായിൽ കാരോളം, അബ്ദുൽ കലാം മാട്ടുമ്മൽ, ബഷീർ ഇരുന്പുഴി, ഇല്ല്യാസ് മാസ്റ്റർ, സിദ്ദീഖ് തുവ്വൂർ, സാലിഹ് അമ്മിനിക്കാട്, ബഷീർ ഒതുçങ്ങൽ തുടങ്ങി കെഎംസിസി നേതാക്കളും സബ് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ